ഓര്‍ഡര്‍ ചെയ്തത് 1400 രൂപയുടെ പവര്‍ബാങ്ക് വന്നത് 8000ത്തിന്റെ മൊബൈല്‍ ഫോണ്‍ ! തിരിച്ചയയ്ക്കാനൊരുങ്ങിയപ്പോള്‍ സത്യസന്ധതയ്ക്കുള്ള സമ്മാനമായി അതേ മൊബൈല്‍ നല്‍കി ആമസോണ്‍;നിനച്ചിരിക്കാതെ മൊബൈല്‍ കിട്ടിയതിന്റെ ആഹ്ലാദത്തില്‍ മലപ്പുറം സ്വദേശി…

ഓണ്‍ലൈനില്‍ പവര്‍ബാങ്ക് ഓര്‍ഡര്‍ ചെയ്ത മലപ്പുറം എടരിക്കോട് സ്വദേശി നാഷിദിന് പാര്‍സല്‍ വന്നത് മൊബൈല്‍ ഫോണ്‍. ഓണ്‍ലൈനില്‍ 1400 രൂപയുടെ പവര്‍ബാങ്ക് ഓര്‍ഡര്‍ ചെയ്തപ്പോഴാണ് 8000 രൂപയുടെ മൊബൈല്‍ ഫോണ്‍ കിട്ടിയത്. സഹോദരി നാസ്മിന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നത് നാഷിദിന്റെ ഫോണ്‍ ഉപയോഗിച്ചായിരുന്നു. ഫോണില്‍ ചാര്‍ജ് കുറയുന്ന പ്രശ്‌നം നേരിട്ടതോടെയാണ് നാഷിദ് പവര്‍ ബാങ്ക് വാങ്ങാന്‍ തീരുമാനിച്ചത്. ഈ മാസം 10ന് ഓണ്‍ലൈനില്‍ പണമടച്ച് ഓര്‍ഡറും നല്‍കി. 15ന് വന്ന പാഴ്‌സല്‍ തുറന്ന് നോക്കിയപ്പോഴാണ് നാഷിദ് ശരിക്കും ഞെട്ടിയത്. 8000 രൂപ വില വരുന്ന മൊബൈല്‍ ഫോണായിരുന്നു കിട്ടിയത്. പവര്‍ ബാങ്കിന് പകരം ഫോണ്‍ ലഭിച്ച കാര്യം നാഷിദ് ആമസോണ്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ആദ്യം കമ്പനിയില്‍ നിന്നും ഉണ്ടായത് തെറ്റുപറ്റിയതിലുള്ള ക്ഷമാപണം ആയിരുന്നു. ഫോണ്‍ തിരിച്ചയക്കുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ സത്യസന്ധതയ്ക്കും മാന്യതയ്ക്കുമുള്ള സമ്മാനമായി ഫോണ്‍ ഉപയോഗിച്ചുകൊള്ളാനായിരുന്നു മറുപടി.…

Read More

ഓണ്‍ലൈന്‍ മദ്യവിതരണത്തിനൊരുങ്ങി ആമസോണും ! ആദ്യം നടപ്പാക്കുക ബംഗാളില്‍; ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ അനുമതി ആമസോണിനു ലഭിച്ചു…

ഓണ്‍ലൈന്‍ മദ്യവിതരണത്തിനൊരുങ്ങി ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണും. പശ്ചിമ ബംഗാളില്‍ ഇനി മദ്യം വാങ്ങാന്‍ ആമസോണില്‍ ബുക്ക് ചെയ്താല്‍ മതി. ആമസോണ്‍ ഇന്ത്യയില്‍ മദ്യവിതരണ രംഗത്തേക്ക് ചുവടു വെച്ചതു കൊല്‍ക്കത്ത വഴിയാണ്. ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനാണ് ഓണ്‍ലൈന്‍ മദ്യവിതരണത്തിനുള്ള അനുമതി ആമസോണിന് നല്‍കിയിരിക്കുന്നത്. ധാരണാപത്രത്തില്‍ ഒപ്പിടാന്‍ കമ്പനിയെ കോര്‍പ്പറേഷന്‍ ക്ഷണിച്ചിട്ടുണ്ട്. അതേസമയം, അലിബാബയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് ബാസ്‌ക്കറ്റ് ഓണ്‍ലൈന്‍ ഗ്രോസറി വിതരണ സ്ഥാപനത്തിനും ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കുള്ള അനുമതി ബംഗാള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഈ വിഷയത്തില്‍ രണ്ട് കമ്പനികളും നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തെ, പശ്ചിമ ബംഗാളില്‍ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്ന സംവിധാനം ആരംഭിച്ചിരുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനി സ്വിഗ്ഗിയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, സിലിഗുഡി എന്നിവിടങ്ങളിലാണ് സ്വിഗ്ഗിയുടെ സേവനം ആരംഭിച്ചത്. സംസ്ഥാനത്തെ മറ്റ് 24 നഗരങ്ങളില്‍ കൂടി ഹോം ഡെലിവറി…

Read More

ലോകം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോള്‍ റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് ബെസോസ് !എല്ലാവരും ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങിയതോടെ ലോകത്തെ അനിഷേധ്യ കമ്പനിയായി വളര്‍ന്ന് ആമസോണ്‍; ഇന്നലെ പുതുതായി നിയമിച്ചത് 75000 ജീവനക്കാരെ…

ഒന്നു ചീയുന്നത് മറ്റൊന്നിന് വളമാകുമെന്ന് കേട്ടിട്ടില്ലേ. ഈ കൊറോണക്കാലം ലോക ഒന്നാം നമ്പര്‍ കോടീശ്വരന്‍ ജെഫ് ബെസോസിനെ സമ്പന്ധിച്ച് അത്തരത്തിലുള്ളതാണ്. കോവിഡ് ലോകത്തെ ചീയിക്കുമ്പോള്‍ അത് ബെസോസിന് വളമാകുകയാണ്. ലോക്ക്ഡൗണ്‍ ദിവസങ്ങളില്‍ ആളുകള്‍ എല്ലാം പര്‍ച്ചേസിംഗ് ഓണ്‍ലൈനിലാക്കിയതോടെയാണ് ആമസോണ്‍ വന്‍ വളര്‍ച്ച കൈവരിച്ചത്. ഇന്നലെ ക്ലോസ് ചെയ്യുമ്പോള്‍ ആമസോണ്‍ ഓഹരിയുടെ വില 2,283.32 ഡോളറായിരുന്നു, ഇതിനു മുന്‍പ് ഈ ഓഹരി കൈവരിച്ച ഏറ്റവും കൂടിയ മൂല്യം 2,170.32 ഡോളറായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 19 നായിരുന്നു ഇത് കൈവരിച്ചത്. സിയാറ്റില്‍ ആസ്ഥാനമാക്കി, ഒരു ഓണ്‍ലൈന്‍ ബുക്ക് സ്റ്റോര്‍ ആയി 1994 ലാണ് ആമസോണ്‍ രൂപീകരിക്കപ്പെട്ടത്. പിന്നീട് ഘട്ടം ഘട്ടമായി അതൊരു ഓണ്‍ലൈന്‍ ഷോപ്പിങ് സെന്റര്‍ ആയിമാറുകയായിരുന്നു. കൊറോണക്കാലത്തെ ലോക്ക്ഡൗണ്‍ പരമ്പരാഗത ബിസിനസ്സ് കേന്ദ്രങ്ങള്‍ക്ക് താത്ക്കാലികമായി താഴിട്ടപ്പോള്‍, ആമസോണിന് അത് അനുഗ്രഹമാവുകയായിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിലൂടെയുള്ള വില്പന മാത്രമല്ല, ക്ലൗഡ് ഉള്‍പ്പടെ…

Read More

ആമസോണ്‍ ജീവനക്കാരന് കോവിഡ് ! നിരവധി ആളുകള്‍ നിരീക്ഷണത്തില്‍ ; ഭീതിയില്‍ ഓണ്‍ലൈന്‍ വ്യാപാര ശൃംഗലകള്‍

ലോകത്തിന്റെ ആശങ്കകൂട്ടിക്കൊണ്ട് കൊറോണ വൈറസ് ആളിപ്പടരുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര ശൃംഗലയായ ആമസോണിന്റെ ജീവനക്കാരന് കൊറോണ ബാധിച്ചെന്ന വിവരം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വിവരം കമ്പനി സ്ഥിരീകരിക്കുകയും ചെയ്തു കഴിഞ്ഞു. ജീവനക്കാരനെ ക്വാറന്റൈന്‍ ചെയ്തതായും ആമസോണ്‍ വ്യക്തമാക്കി. ആമസോണിലെ അമേരിക്കയിലെ ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. സിയാറ്റിലിലെ ആമസോണിന്റെ സൗത്ത് ലേക്ക് യൂണിയന്‍ ഓഫീസ് സമുച്ചയത്തില്‍ ജോലി ചെയ്തിരുന്നയാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജീവനക്കാരന് കൊറോണ ബാധയുണ്ടെന്ന കാര്യം പുറത്തറിയിച്ചത് ആമസോണ്‍ തന്നെയാണ്. രോഗബാധ സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും നീരീക്ഷിച്ചുവരുന്നതായും ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.വൈറസ് ബാധയുള്ള മിലാനിലെ ജീവനക്കാരോട് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും കമ്പനി വ്യക്തമാക്കി.

Read More

ഒടുവില്‍ ആമസോണിലെ തീയണയ്ക്കാന്‍ സൈന്യത്തെ അയയ്ക്കാന്‍ തീരുമാനം ! തീയണയ്ക്കാന്‍ സൂപ്പര്‍ ടാങ്കര്‍ വിമാനങ്ങള്‍ ഉപയോഗിക്കും…

ലോകരാജ്യങ്ങളുടെയും വിവിധ സംഘടനകളുടെയും സമ്മര്‍ദഫലമായി ആമസോണ്‍ കാടുകളിലെ തീ അണയ്ക്കുന്നതിന് സൈന്യത്തെ അയയ്ക്കാന്‍ ബ്രസീല്‍ സര്‍ക്കാരിന്റെ തീരുമാനം. തീയണയ്ക്കാന്‍ നടപടി വേണമെന്ന് ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടിരുന്നു. തീ അണക്കാന്‍ നടപടി എടുത്തില്ലെങ്കില്‍ സാമ്പത്തിക ഉപരോധമടക്കമുളള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ലോകരാജ്യങ്ങള്‍ ബ്രസീലിന് താക്കീത് നല്‍കിയിരുന്നു. ബ്രസീലുമായുളള വ്യാപാരകരാര്‍ റദ്ദാക്കുമെന്ന് ഫ്രാന്‍സും, ഇറക്കുമതികള്‍ റദ്ദാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് തീ അണയ്ക്കാന്‍ സൈന്യത്തെ ബ്രസീല്‍ അയക്കുന്നത്. ആദ്യഘട്ടത്തില്‍ 700 സൈനികരാണ് പോകുന്നതെന്ന് ബ്രസീല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ആമസോണ്‍ വനാന്തരങ്ങളുടെ 60ശതമാനവും സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്. നിലവില്‍ ആമസോണ്‍ മഴക്കാടുകള്‍ സ്ഥിതിചെയ്യുന്ന രാജ്യങ്ങളായ ബൊളീവിയയിലും പാരഗ്വായിലും കാട്ടുതീയെ നിയന്ത്രിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബൊളീവിയയില്‍ മാത്രം 7500 ല്‍ കൂടുതല്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്താണ് ആമസോണ്‍ കാട്ടുതീ പടര്‍ന്നിരിക്കുന്നത്. 76000ലിറ്റര്‍ വെളളം ഉള്‍ക്കൊളളാന്‍ കഴിയുന്ന സൂപ്പര്‍ ടാങ്കര്‍ വിമാനപയോഗിച്ച്…

Read More

ഗര്‍ഭിണികളായെ സ്ത്രീകള്‍ക്ക് ആമസോണില്‍ നേരിടേണ്ടി വരുന്നത് കടുത്ത പീഡനങ്ങള്‍ ! പരാതിയുമായി രംഗത്തെത്തിയത് ഏഴു സ്ത്രീകള്‍…

ആമസോണ്‍ കമ്പനിയില്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് കൊടിയ പീഡനങ്ങളെന്ന് പരാതി. ഗര്‍ഭിണിയായി എന്ന കാരണത്താല്‍ ഒരു യുവതിയെ കമ്പനി ഗോഡൗണിലെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതായാണ് വിവരം.ഇക്കാര്യം പറഞ്ഞ് നല്‍കിയ കേസിന്റെ ചുവടുപിടിച്ചു നല്‍കിയ അന്വേഷണം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നു. ഏഴു പേരാണ് ഇത്തരം ആരോപണം കമ്പനിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്. അമേരിക്കക്കാരിയായ ബെവര്‍ലി റോസെയ്ല്‍സ് ( Beverly Rosales) കമ്പനിക്കെതിരെ നല്‍കിയ പരാതിയാണ് ഇത്തരം മുന്‍ കേസുകളുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രേരണയായത്. കഴിഞ്ഞ ഒക്ടോബറില്‍ താന്‍ ഗര്‍ഭിണിയായപ്പോള്‍ അതിനെപ്പറ്റി ആദ്യം അറിയിക്കേണ്ടയാള്‍ ആമസോണിലെ തന്റെ മാനേജരാണല്ലോ എന്നോര്‍ത്താണ് ബെവര്‍ലി അദ്ദേഹത്തോട് കാര്യം പറഞ്ഞത്. ബെവര്‍ലിക്ക് ഫുള്‍ഫില്‍മെന്റ് സെന്ററില്‍ പത്തു മണിക്കൂര്‍ ജോലിയാണ്. തനിക്കിനി ഇടയ്ക്ക് അല്‍പം വിശ്രമമൊക്കെ വേണമായിരിക്കുമല്ലോ എന്ന ചിന്ത കാരണമാണ് മാനേജരോട് പറയാന്‍ തീരുമാനിച്ചത്. ഇത്ര ആയാസമില്ലാത്ത മറ്റൊരു വിഭാഗത്തിലേക്ക് തന്നെ മാറ്റിയിരുന്നെങ്കില്‍ എന്നും അവര്‍ ആഗ്രഹിച്ചു.…

Read More

ഈ പോക്കു പോയാല്‍ അംബാനി അധികം വൈകാതെ ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമെന്നുറപ്പ് ! ഓണ്‍ലൈന്‍ വ്യാപാരരംഗത്ത് ഒന്നാമതുള്ള ലോകകോടീശ്വരന്‍ ജെഫ് ബെസോസിന്റെ ആമസോണിനെ കടത്തിവെട്ടാന്‍ അംബാനി മെനയുന്ന തന്ത്രങ്ങള്‍ ഇങ്ങനെ…

മുംബൈ: ടാറ്റയും ബിര്‍ലയും അരങ്ങുവാണിടത്താണ് ഒറ്റയ്ക്കു പടപൊരുതി ധീരുഭായ് അംബാനി എന്ന ഗുജറാത്തുകാരന്‍ കയറിവന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായത്. എന്നാല്‍ ധീരുഭായ് അംബാനി മരിച്ചതോടെ മക്കളായ മുകേഷും അനിലും സ്വത്തുക്കള്‍ പങ്കുവച്ചതോടെ ആളുകള്‍ കരുതി അംബാനി സാമ്രാജ്യത്തിന് ഇനി അധികം വളര്‍ച്ചയുണ്ടാവില്ലെന്ന്. പുലിയ്ക്കു പിറന്നത് പൂച്ചക്കുട്ടിയാവുമോ എന്നു പറഞ്ഞതു പോലെയായിരുന്നു പിന്നീട് ധീരുഭായിയുടെ മൂത്തമകന്‍ മുകേഷ് അംബാനിയുടെ വളര്‍ച്ച. അനുജന്‍ അനില്‍ ഒരു മികച്ച ബിസിനസ്മാനായി പേരെടുത്ത് അച്ഛന്റെ മഹിമ കാത്തെങ്കില്‍ മുകേഷ് വളര്‍ന്നത് ധീരുഭായ് അംബാനിയ്ക്കും മുകളിലേക്കായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയെടുത്താണ് മുകേഷ് അംബാനിയുടെ മുന്നേറ്റം. മുകേഷ് അംബാനിയെന്ന വ്യവസായ ഭീമന് മുന്നില്‍ ഇന്ന് ഇന്ത്യാ രാജ്യത്തിന്റെ വ്യവസായ നയങ്ങള്‍ പോലും വഴിമാറുന്ന അവസ്ഥയാണുള്ളത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫോബ്സ് പട്ടിക പ്രകാരം അതിസമ്പന്നരുടെ പട്ടികയില്‍ ഈ ഇന്ത്യന്‍ വ്യവസായി വന്‍ കുതിപ്പാണ് നടത്തിയത്. ഫോര്‍ബ്‌സിന്റെ ലോകത്തിലെ…

Read More

റെയില്‍വേ ഗുഡ്‌സ്‌ഷെഡുകള്‍ പാട്ടത്തിനു നല്‍കാനായി റെയില്‍വേ ഒരുങ്ങുന്നു; ഏറ്റെടുക്കാന്‍ രംഗത്ത് വന്നിരിക്കുന്നത് ആമസോണ്‍, കൊക്കക്കോള തുടങ്ങിയ വമ്പന്മാര്‍…

പ്രധാന റെയില്‍വേ സ്റ്റേഷനുകളിലെ ഗുഡ്‌സ് ഷെഡുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിനു നല്‍കാനൊരുങ്ങി റെയില്‍വേ. 300 സ്ഥലങ്ങളിലെ ഗുഡ്സ് ഷെഡ്ഡുകള്‍ പി പി പി വ്യവസ്ഥയിലാണ് പാട്ടത്തിനു നല്‍കുക. ആമസോണ്‍, കൊക്കകോള തുടങ്ങിയ ആഗോള ഭീമന്‍ കമ്പനികള്‍ പാട്ടത്തിനെടുക്കുന്നതിന് രംഗത്ത് വന്നിട്ടുണ്ട്. കാലപ്പഴക്കം ചെന്ന, വൃത്തിഹീനമായ ഗുഡ്സ് ഷെഡ്ഡുകള്‍ മികച്ച ലോജിസ്റ്റിക് വെയര്‍ഹൗസുകളാക്കി മാറ്റുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ 50 ഗുഡ്സ് ഷെഡ്ഡുകളാണ് ഇപ്രകാരം കൈമാറുന്നത്. ഡല്‍ഹി, ധന്‍ബാദ്, വിശാഖപട്ടണം എന്നീ ഡിവിഷനുകളില്‍ ഷെഡുകള്‍ ആദ്യ ഘട്ടത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കും. 30 മുതല്‍ 35 വര്‍ഷ കാലാവധിക്കാണ് പാട്ടത്തിനു നല്‍കുന്നത്. ഓരോ ഷെഡും നവീകരിക്കുന്നതിന് കമ്പനികള്‍ 10-20 കോടി രൂപ മുതല്‍ മുടക്കും. നിരവധി കമ്പനികള്‍ ഇക്കാര്യത്തിനായി സമീപിച്ചിട്ടുണ്ടെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹനി പറഞ്ഞു. ഗോഡൗണുകള്‍ നവീകരിക്കുന്നതിന് റെയില്‍വെ ഒരു കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പടുത്തിയിട്ടുണ്ട്. ചരക്ക് നീക്കമാണ്…

Read More

ജനിച്ചത് അമ്മയുടെ ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍; നാലുവയസുള്ളപ്പോള്‍ അച്ഛനെ പിരിഞ്ഞു; ഒടുവില്‍ ആ അച്ഛന്‍ തിരിച്ചറിഞ്ഞു ലോകകോടീശ്വരനായ ജെഫ് ബെസോസ് തന്റെ മകനാണെന്ന്…

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന നേട്ടത്തിലെത്തിയ ജെഫ് ബെസോസ് എന്നും സഞ്ചരിച്ചത് വേറിട്ട വഴികളിലൂടെയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഗലയായ ആമസോണിന്റെ സ്ഥാപകനായ ഇദ്ദേഹത്തിന്റെ ആസ്തി. ഏകദേശം 7.25 ലക്ഷം കോടി രൂപയാണ്. ലോക സമ്പന്നനാണെങ്കിലും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിനോ ഫേസ്ബുക്ക് സി.ഇ.ഒ: മാര്‍ക്ക് സുക്കര്‍ബര്‍ഗിനോ കിട്ടിയ മാധ്യമ ശ്രദ്ധ കിട്ടിയില്ല എന്നതാണ് പലര്‍ക്കും ബെസോസ്് അപരിചിതനാവാന്‍ കാരണം. എന്തിന് ഏറെ പറയണം സ്വന്തം അച്ഛന്‍ പോലും അദ്ദേഹത്തെ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണെന്നതാണ് യാഥാര്‍ഥ്യം.വലിയ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു അമ്മ ജാക്കിലി ജിസ് ജോര്‍ജെന്‍സണ്‍. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലയളവിലാണ് കാമുകന്‍ ടെഡ് ജോര്‍ജെന്‍സണില്‍ നിന്ന് അവര്‍ ഗര്‍ഭം ധരിക്കുന്നത്. അങ്ങനെ പതിനേഴാം വയസില്‍ അവര്‍ ബെസോസിന് ജന്മം നല്‍കി. ബെസോസിന് നാലു വയസുള്ളപ്പോള്‍ അവര്‍ ടെഡുമായി പിരിഞ്ഞ് പതിനഞ്ചാം വയസില്‍്ക്യൂബയില്‍ നിന്ന് അമേരിക്കയിലെത്തിയ…

Read More

ആമസോണ്‍ ചതിച്ചാശാനേ ! ഓര്‍ഡര്‍ ചെയ്ത സ്മാര്‍ട്ട് ഫോണ്‍ വന്നപ്പോള്‍ സന്തോഷിച്ചു; എന്നാല്‍ പെട്ടിപൊട്ടിച്ചപ്പോള്‍ കണ്ട കാഴ്ച മാരകമായിപ്പോയി

ഓണ്‍ലൈന്‍ ഷോപ്പിംഗ് വ്യവസായം ഇന്ത്യയില്‍ പൊടിപൊടിക്കുകയാണ്. അമേരിക്കന്‍ കമ്പനിയായ ആമസോണും ഇന്ത്യയുടെ സ്വന്തം ഫ്‌ളിപ്കാര്‍ട്ടുമാണ് ഇക്കാര്യത്തില്‍ മുമ്പന്മാര്‍. കുറച്ച വില, കൂടുതല്‍ സെലക്ഷന്‍, സാധനം വീട്ടില്‍ വരും തുടങ്ങിയ കാര്യങ്ങളാണ് ആളുകളെ ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് ആകര്‍ഷിക്കുന്നത്. എന്നിരുന്നാലും ചിലര്‍ക്കെങ്കിലും മോശമേറിയ അനുഭവങ്ങള്‍ ഉണ്ടാവാറുണ്ട്. ആമസോണ്‍ വഴി ഒരു മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഡല്‍ഹിക്കാരന്‍ ചിരാഗ് ധവാന്‍ അത്തരം ഒരാളാണ്. സെപ്റ്റംബര്‍ 7 നു ആമസോണ്‍ വഴി ഒരു മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തതായിരുന്നു ഇയാള്‍. കൃത്യം സെപ്റ്റംബര്‍ 11നു തന്നെ സാധനം കൈയ്യില്‍ കിട്ടിയപ്പോള്‍ ചിരാഗ് ഒന്നു സന്തോഷിച്ചു. എന്നാല്‍ പെട്ടിപൊട്ടിച്ചതോടെ ചിരാഗിന്റെ മുഖം കാറ്റു കുത്തിവിട്ട ബലൂണ്‍ പോലെയായി. പെട്ടിയില്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. പകരം ഉണ്ടായിരുന്നതാവട്ടെ മൂന്ന് ബാര്‍ അലക്കുസോപ്പ്. ‘അങ്ങനെ ജോലി കഴിഞ്ഞു വൈകുന്നേരം ഒരു ഒമ്പതു മണിയോടെ വീട്ടിലെത്തി പെട്ടി തുറന്ന…

Read More