നല്ലവനായ ഉണ്ണി ! പകല്‍ സമയത്ത് സന്നദ്ധപ്രവര്‍ത്തകനായെത്തി പണം ചോദിച്ചു വാങ്ങും; രാത്രിയില്‍ വീടുകളില്‍ കയറി ചോദിക്കാതെ പണം എടുക്കും; നാട്ടിലെ വിരുതന്‍ ഒടുവില്‍ കുടുങ്ങിയതിങ്ങനെ…

ദ്വിമുഖ വ്യക്തിത്വമെന്ന് കേട്ടിട്ടില്ലേ. ഇത്തരത്തില്‍ വിലസുന്ന പല പകല്‍മാന്യന്മാരും ഒടുവില്‍ കുടുങ്ങാറുണ്ട്. പകല്‍ ഏതെങ്കിലും ചാരിറ്റി സംഘടനയുടെ വ്യാജനോട്ടീസുമായി വീടുകളില്‍ എത്തി പണം പിരിക്കും.

ആ തക്കം നോക്കി ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടുവച്ചിട്ട് രാത്രിയില്‍ മോഷണം നടത്തുകയും ചെയ്യും. എറണാകുളം നോര്‍ത്ത് പറവൂര്‍ പുത്തന്‍വേലിക്കര കണ്ണാട്ട് പാടത്ത് വീട്ടില്‍ വിപിന്‍ ലാല്‍(ഉണ്ണി 42) ഒടുവില്‍ കുടുങ്ങി.

തഴവ കുറ്റിപ്പുറം ശ്രീനിലയം പ്രഭാകരന്‍ നായരുടെ അടഞ്ഞു കിടന്ന വീടിന്റെ കതക് കമ്പിപ്പാര കൊണ്ട് പൊളിക്കാനായി ശ്രമിക്കുമ്പോള്‍ അയല്‍വാസികള്‍ കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ കണ്ടെന്നറിഞ്ഞ ഇയാള്‍ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ വന്ന സ്‌കൂട്ടറും ഉപേക്ഷിച്ച നിലയില്‍ ഇവിടെ നിന്നു കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ലോഡ്ജില്‍ നിന്നും ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.

ആറു മാസം മുന്‍പ് ഇടപ്പള്ളിക്കോട്ടയിലുള്ള ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പൂട്ടു പൊളിച്ച് അകത്തു കയറി തുണികളും പണവും കവര്‍ച്ച ചെയ്ത കേസും തെളിഞ്ഞിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment