നാ​ലാം സ്ഥാ​നം ഉറപ്പി​ച്ച് അമ്പാടി റാ​യി​ഡു

വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള നാ​ലാം ഏ​ക​ദി​ന​ത്തി​ല്‍ ത​ക​ര്‍പ്പ​ന്‍ സെ​ഞ്ചു​റി​യു​മാ​യി അന്പാടി റായുഡു ഇന്ത്യയുടെ നാലാം നന്പർ സ്ഥാനം ഉറപ്പി ച്ചിരിക്കുകയാണ്. ക​ളി​യി​ലെ താ​ര​മാ​യ രോ​ഹി​ത് ശ​ര്‍മ നാ​ലാം ന​മ്പ​റി​ല്‍ ഇ​റ​ങ്ങി​യ റാ​യി​ഡു​വി​ന്‍റെ പ്ര​ക​ട​ന​ത്തി​ല്‍ വ​ലി​യ പ്ര​ശം​സ​യാ​ണ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്.

നാ​ലാം ഏ​ക​ദി​ന​ത്തിൽ രോ​ഹി​ത്-​റാ​യി​ഡു സ​ഖ്യം 211 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് സ്ഥാ​പി​ച്ച​ത്. നാ​ലാം ന​മ്പ​റി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ക്കു​റി​ച്ച് ഇ​പ്പോ​ഴോ ലോ​ക​ക​പ്പ് വ​രെ​യോ ആ​രും അ​ന്വേ​ഷി​ക്കാ​റി​ല്ല. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​മ്പാ​ടി നാ​ലാം ന​മ്പ​റി​ലെ ഇ​ന്ത്യ​യു​ടെ പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്തി​യെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ഇ​ന്ത്യ​ന്‍ വൈ​സ് ക്യാ​പ്റ്റ​ന്‍ പ​റ​ഞ്ഞു.

രോ​ഹി​തി​നൊ​പ്പം തു​ട​ക്ക​ത്തി​ല്‍ സാ​വ​ധാ​നം ക​ളി​ച്ച റാ​യി​ഡു പി​ന്നീ​ടു വി​ന്‍ഡീ​സ് ബൗ​ള​ര്‍മാ​ര്‍ക്കു മേ​ല്‍ ആ​ധി​പ​ത്യം നേ​ടി അ​നാ​യാ​സം റ​ണ്‍സ് സ്വ​ന്ത​മാ​ക്കി​യ താ​രം ഏ​ക​ദി​ന​ത്തി​ലെ മൂ​ന്നാം സെ​ഞ്ചു​റി തി​ക​ച്ചു.

2015 ലോ​ക​ക​പ്പി​നു​ശേ​ഷം ഇ​ന്ത്യ​ക്കാ​യി ഒ​രു നാ​ലാം ന​മ്പ​ര്‍ താ​രം നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണ് റാ​യു​ഡു​വി​ന്‍റേ​ത്. 2016ല്‍ ​ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രെ സി​ഡ്‌​നി​യി​ല്‍ മ​നീ​ഷ് പാ​ണ്ഡെ (പു​റ​ത്താ​കാ​തെ 104), 2017ല്‍ ​ഇം​ഗ്ല​ണ്ടി​നെ​തി​രെ ക​ട്ട​ക്കി​ല്‍ യു​വ​രാ​ജ് സിം​ഗ് (150) എ​ന്നി​വ​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ റാ​യി​ഡു​വി​ന്‍റെ മു​ന്‍ഗാ​മി​ക​ള്‍.

ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​മാ​യ​തി​ന്‍റെ സ​മ്മ​ര്‍ദം അ​റി​ഞ്ഞു​കൊ​ണ്ടാ​ണ് റാ​യി​ഡു ക​ളി​ച്ച​തെ​ന്നും ത​നി​ക്കൊ​പ്പം കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക്കാ​നാ​ണ് അ​ദ്ദേ​ഹം ആ​ദ്യം ശ്ര​മി​ച്ച​തെ​ന്നും 50 റ​ണ്‍സ് പി​ന്നി​ട്ട​ശേ​ഷ​മാ​ണ് റാ​യി​ഡു ഷോ​ട്ടു​ക​ള്‍ ക​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ​തെ​ന്നും ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ പ​റ​ഞ്ഞു. റാ​യി​ഡു​വി​നെ നേ​ര​ത്തെ മു​ത​ല്‍ അ​റി​യാ​മെ​ന്നും കൂ​ടാ​തെ ഇ​തു​പോ​ലു​ള്ള ഇ​ന്നിം​ഗ്‌​സ് അ​ദ്ദേ​ഹ​ത്തി​നു ക​ളി​ക്കാ​നാ​കു​മെ​ന്നും രോ​ഹി​ത് പ​റ​ഞ്ഞു.

ശാ​രീ​രി​ക​ക്ഷ​മ​ത പ​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള യോ​യോ ടെ​സ്റ്റി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍ന്ന് റാ​യി​ഡു​വി​ന് ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നി​ല്ല.റാ​യി​ഡു​വി​ന്‍റെ പ്ര​ക​ട​ന​ത്തി​ല്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​യും സ​ന്തോ​ഷ​വും സം​തൃ​പ്തി​യും രേ​ഖ​പ്പെ​ടു​ത്തി.

ബു​ദ്ധി​മാ​നാ​യ ബാ​റ്റ്‌​സ്മാ​നെ​ന്നാ​ണ് റാ​യി​ഡു​വി​നെ നാ​യ​ക​ന്‍ വി​ശേ​ഷി​പ്പി​ച്ച​ത്. നാ​ലാം ന​മ്പ​റി​ല്‍ റാ​യി​ഡു നാ​യ​ക​ന്‍റെ വി​ശ്വാ​സം കാ​ത്തു. ല​ഭി​ച്ച അ​വ​സ​രം റാ​യി​ഡു ഇ​രുകൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന റാ​യി​ഡു​വി​ന്‍റെ ഈ ​പ്ര​ക​ട​നം 2019 ലോ​ക​ക​പ്പ് ക​ഴി​യു​ന്ന​തു​വ​രെ ആ​വ​ശ്യ​മാ​ണ്.

മ​ത്സ​രഗ​തി ന​ന്നാ​യി നി​ര്‍ണ​യി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​നാ​കു​ന്നു​ണ്ടെ​ന്നും നാ​ലാം ന​മ്പ​റി​ല്‍ ഒ​രു ബു​ദ്ധി​മാ​നാ​യ ബാ​റ്റ്‌​സ്മാ​ന്‍ ഉ​ള്ള​ത് സ​ന്തോ​ഷ​മാ​ണെ​ന്നും കോ​ഹ്‌​ലി പ​റ​ഞ്ഞു. ഇ​ന്ത്യ നാ​ലാം ന​മ്പ​റി​ല്‍ മി​ക​ച്ചൊ​രു ബാ​റ്റ്‌​സ്മാ​നെ തേ​ടു​മ്പോ​ളാ​ണ് റാ​യി​ഡു​വി​ല്‍നി​ന്ന് നാ​യ​ക​ന്‍റെ വി​ശ്വാ​സം കാ​ത്തു​കൊ​ണ്ടു മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തു​വ​രു​ന്ന​ത്.

യോ​യോ ടെ​സ്റ്റ് വി​ജ​യി​ച്ച റാ​യി​ഡു ഏ​ഷ്യ ക​പ്പി​നു​ള്ള ടീ​മി​ല്‍ സ്ഥാ​നം പി​ടി​ച്ചു. ഏ​ഷ്യ ക​പ്പി​ല്‍ താ​രം മോ​ശ​മാ​ക്കി​യി​ല്ല. ഇ​തോ​ടെ വി​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള പ​ര​മ്പ​ര​യി​ലും ഇ​ടം​പി​ടി​ച്ചു. റാ​യി​ഡു ആ ​വി​ളി​യെ തീ​ര്‍ത്തും ന്യാ​യീക​രി​ക്കു​ന്ന പ്ര​ക​ട​നം ന​ട​ത്തു​ക​യും ചെ​യ്തു.

വി​ദേ​ശ​പി​ച്ചു​ക​ളി​ല്‍ ക​ളി​ക്കാ​ന്‍ കൂ​ടു​ത​ല്‍ അ​വ​സ​രം ല​ഭി​ക്കാ​ത്ത​ത് റാ​യി​ഡു​വി​ന് തി​രി​ച്ച​ടി​യാ​ണ്. ഇ​നി​വ​രു​ന്ന ഓ​സ്‌​ട്രേ​ലി​യ, ന്യൂ​സി​ല​ന്‍ഡ് പ​ര്യ​ട​ന​ങ്ങ​ളി​ല്‍ തി​ള​ങ്ങാ​നാ​യാ​ല്‍ റാ​യി​ഡു ഇ​ന്ത്യ​ക്കു നാ​ലാം ന​മ്പ​റി​ല്‍ വി​ശ്വ​സി​ക്കാ​വു​ന്ന ഒ​രു ബാ​റ്റ്‌​സ്മാ​നാ​കും.

Related posts