ലോപെടെഗി പുറത്ത്; സൊളാരി താത്കാലിക പരിശീലകൻ

മാഡ്രിഡ്: എ​ല്‍ ക്ലാ​സി​ക്കോ​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യോ​ട് 5-1ന്‍റെ ​ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​തി​ന്‍റെ പി​ന്നാ​ലെ സ്പാ​നി​ഷ് ക്ല​ബ് റ​യ​ല്‍ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക​ന്‍ ജൂലിയന്‍ ലോ​പെ​ടെ​ഗി​യെ പു​റ​ത്താ​ക്കി. പു​തി​യ സീ​സ​ണി​ല്‍ ടീ​മി​ന്‍റെ ചു​മ​ത​ല​യേ​റ്റ ലോപെടെഗി​ക്ക് റ​യ​ലി​നെ വി​ജ​യ​ങ്ങ​ളിലേ​ക്ക് ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

നാ​ല് ജ​യം, ര​ണ്ട് സ​മ​നി​ല, മൂ​ന്ന് തോ​ല്‍വി. അ​വ​സാ​ന നാ​ല് ക​ളി​യി​ല്‍നി​ന്ന് കി​ട്ടി​യ​താ​ക​ട്ടെ ഒ​രു പോ​യി​ന്‍റും. യൂ​റോ​പ്യ​ന്‍ ത​ട്ട​ക​ത്തി​ലും പ​രു​ങ്ങ​ലി​ലാ​ണ് റ​യ​ല്‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബാ​ഴ്സ​യോ​ട് ക​ന​ത്ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങു​ന്ന​ത്. കോ​ച്ചി​നെ പു​റ​ത്താ​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​രു​വ​ഴി​യും റ​യ​ലി​നു മു​ന്നി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

സാ​ന്‍റി​യാ​ഗോ സൊ​ളാ​രി താ​ത്കാ​ലി​ക കോ​ച്ച്

ലോ​പെ​ടെ​ഗി​ക്കു പ​ക​രം ടീ​മി​ന്‍റെ താ​ത്കാ​ലി​ക പ​രി​ശീ​ല​ക​നാ​യി റി​സ​ർ​വ് ടീം ​പ​രി​ശീ​ല​ക​നാ​യ സാ​ന്‍റി​യാ​ഗോ സൊ​ളാ​രി​യെ നി​യ​മി​ച്ചു. മുൻ അർജന്‍റൈൻ താരമായ സൊളാരി റയലിനായി 2000 മുതൽ 2005 വരെ കളിച്ചിരുന്നു. ലോ​പെ​ടെ​ഗി​ക്ക് പ​ക​ര​ക്കാ​ര​നാ​യി ചെ​ല്‍സി മു​ന്‍ പ​രി​ശീ​ല​ക​ന്‍ അ​ന്‍റോ​ണി​യോ കോ​ന്‍റെ​യാ​ണ് റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. കോ​ന്‍റെ​യു​ടെ പേ​രി​നൊ​പ്പം ടോട്ടനം പരിശീലകൻ മൗ​റി​ക്കോ പൊ​ഹി​റ്റി​നോ​യു​ടെ പേ​രും ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.

പെ​ര​സി​നും പ​ങ്ക്

റ​യ​ലി​ന്‍റെ ദ​യ​നീ​യ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് ലോ​പെ​ടെ​ഗി​ മാ​ത്ര​മാ​ണോ കു​റ്റ​ക്കാ​ര​നെ​ന്ന ചോ​ദ്യ​വും ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു. ലോ​പെ​ടെ​ഗി​യേ​ക്കാ​ൾ ഉ​ത്ത​ര​വാ​ദി​ത്തം ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഫ്‌​ളോ​റ​ന്‍റീ​നോ പെ​രെ​സി​നാ​ണെ​ന്നും ശ​ക്ത​മാ​യ അ​ഭി​പ്രാ​യ​മു​ണ്ട്. പ​ല​കാ​ല​ങ്ങ​ളി​ലാ​യി റ​യ​ൽ വി​ട്ട​വ​ർ​ക്കു പ​ക​രം പ്ര​തി​ഭാ​ധ​ന​രെ എ​ത്തി​ക്കു​ന്ന​തി​ൽ ക്ലബ് പ്ര​സി​ഡ​ന്‍റ് പ​രാ​ജ​യ​പ്പെ​ട്ട​താ​യി നി​ര​വ​ധി ക​ളി​യെ​ഴു​ത്തു​കാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക്രിസ്റ്റ്യാനോ റൊ​ണാ​ള്‍ഡോ​യു​ടെ അ​ഭാ​വം ഗാ​ര​ത് ബെ​യ്‌​ലും ക​രീം ബെ​ന്‍സെ​മ​യും നി​ക​ത്തു​മെ​ന്ന് പെ​ര​സ് ക​രു​തിയെങ്കിലും അതും വ​ൻ​പ​രാ​ജ​യ​മാ​യി​രു​ന്നു. ഗോ​ളി തി​ബോ കൂർട്ട്വോയെ​യും ഇ​ട​തു​ബാ​ക്ക് അ​ല്‍വാ​രോ അ​ഡ്രി​യോ​സോ​ളോ​യെ​യും മാ​ത്ര​മാ​ണ് പെ​ര​സ് ടീ​മി​ലെ​ടു​ത്ത​ത്. ചെ​ല്‍സി​യി​ല്‍നി​ന്ന് ഏ​ഡ​ന്‍ ഹ​സാ​ര്‍ഡി​നെ​യും പി​എ​സ്ജി​യി​ല്‍നി​ന്ന് നെ​യ്മ​ര്‍–​എം​ബാ​പ്പെ സ​ഖ്യ​ത്തെ​യും ടീ​മി​ലെ​ത്തി​ച്ചേ​ക്കു​മെ​ന്ന് വാ​ർ​ത്ത​ക​ൾ വ​ന്നെ​ങ്കി​ലും അ​വ​രെ സ​മീ​പി​ക്കാ​ൻ ശ്ര​മി​ച്ചി​ല്ല.

ക​ളി​ക്കാ​രു​ടെ ഇ​ട​യി​ലും ഭി​ന്ന​ത

ബാ​ഴ്സ​യ്ക്കെ​തി​രാ​യ ക​ന​ത്ത തോ​ൽ​വി​യും കോ​ച്ച് ലോ​പെ​ടെ​ഗി​യു​ടെ പു​റ​ത്താ​ക​ലും മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ റ​യ​ലി​ന് ക​ളി​ക്കാ​രു​ടെ ഇ​ട​യി​ലെ അ​ഭി​പ്രാ​യ ഭി​ന്ന​ത​യും ത​ല​വേ​ദ​ന​യാ​വു​ന്നു. ബാ​ഴ്സ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ തോ​ൽ​വി​ക്കു കാ​ര​ണം കളിക്കാരുടെ മോശം പ്ര​ക​ട​നമായി​രു​ന്നുവെ ന്ന് കസേമി​റോ​പറഞ്ഞു. ഇ​തി​നെ വി​മ​ർ​ശി​ച്ച് നാ​യ​ക​ന്‍ സെർജിയോ റാ​മോ​സ് എ​ത്തി​യ​തോ​ടെ​യാ​ണ് ഈ ​സം​ശ​യ​ങ്ങ​ള്‍ ബ​ല​പ്പെ​ടു​ന്ന​ത്.

Related posts