ഒന്നും രണ്ടുമല്ല പത്ത് കോടിയുടെ തിമിംഗല ഛർദ്ദിയുമായി മൂന്ന് പേർ പിടിയിൽ; കാഞ്ഞങ്ങാട് ടൂ​​​റി​​​സ്റ്റ് ഹോ​​​മി​​​ൽ നിന്ന് പ്രതികളെ കുടുക്കിയതിങ്ങനെ

കാ​​​ഞ്ഞ​​​ങ്ങാ​​​ട്: 10 കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന തി​​​മിം​​​ഗ​​​ല ഛർ​​​ദ്ദി​​​ലു​​​മാ​​​യി (ആ​​​ംബർ ഗ്രീ​​​സ്) കാ​​​ഞ്ഞ​​​ങ്ങാ​​​ട്ട് മൂ​​​ന്നു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ൽ. കാ​​​ഞ്ഞ​​​ങ്ങാ​​​ട് കൊ​​​വ്വ​​​ൽ​​​പ​​​ള്ളി സ്വ​​​ദേ​​​ശി കെ.​​​വി.​​​ നി​​​ഷാ​​​ന്ത് (41), മു​​​റി​​​യ​​​നാ​​​വി സ്വ​​​ദേ​​​ശി സി​​​ദ്ദി​​​ഖ് മാ​​​ട​​​മ്പി​​​ല്ല​​​ത്ത് (31), രാ​​​ജ​​​പു​​​രം കൊ​​​ട്ടോ​​​ടി സ്വ​​​ദേ​​​ശി പി.​​​ ദി​​​വാ​​​ക​​​ര​​​ൻ (48) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ഡോ. ​​​വൈ​​​ഭ​​​വ് സ​​​ക്സേ​​​ന​​​യ്ക്കു ല​​​ഭി​​​ച്ച​ ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഡി​​​സി​​​ആ​​​ർ​​​ബി ഡി​​​വൈ​​​എ​​​സ്പി അ​​​ബ്ദു​​​ല്‍ റ​​​ഹീം, കാ​​​ഞ്ഞ​​​ങ്ങാ​​​ട് ഡി​​​വൈ​​​എ​​​സ്പി പി.​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ ഹൊ​​​സ്ദു​​​ർ​​​ഗ് ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ പി.​​​കെ. ഷൈ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ്വ​​​കാ​​​ര്യ ടൂ​​​റി​​​സ്റ്റ് ഹോ​​​മി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ലാ​​​ണ് ആ​​​മ്പ​​​ര്‍ ഗ്രീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽനി​​​ന്നു​​​മാ​​​ണ് നി​​​ഷാ​​​ന്തും സി​​​ദ്ദി​​​ഖും ചേ​​​ർ​​​ന്ന് കാ​​​ഞ്ഞ​​​ങ്ങാ​​​ട്ടേ​​​ക്ക് ആ​​​ംബര്‍ ഗ്രീ​​​സ് എ​​​ത്തി​​​ച്ച​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഇ​​​തു മ​​​റ്റൊ​​​രു കൂ​​​ട്ട​​​ർ​​​ക്ക് ക​​​ച്ച​​​വ​​​ടം ചെ​​​യ്യു​​​ന്ന​​​തി​​​നു മു​​​മ്പാ​​​യി നേ​​​രി​​​ൽ​​​ക്ക​​​ണ്ട് ബോ​​​ധ്യ​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​ണ് ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നാ​​​യി ദി​​​വാ​​​ക​​​ര​​​ൻ ഇ​​​വി​​​ടെ​​​യെ​​​ത്തി​​​യ​​​ത്.

പോ​​​ലീ​​​സ് സം​​​ഘ​​​ത്തി​​​ൽ സ്‌​​​ക്വാ​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യ രാ​​​ജേ​​​ഷ് മാ​​​ണി​​​യാ​​​ട്ട്, ശി​​​വ​​​കു​​​മാ​​​ർ, ഓ​​​സ്റ്റി​​​ൻ ത​​​മ്പി, ഷ​​​ജീ​​​ഷ്, ഹ​​​രീ​​​ഷ് എ​​​ന്നി​​​വ​​​രും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ആ​​​ംബർ ഗ്രീ​​​സ് വി​​​പ​​​ണ​​​ത്തി​​​നാ​​​യി കൈ​​​വ​​​ശം വ​​​യ്ക്കു​​​ന്ന​​​തു ജൈ​​​വ​​​വൈ​​​വി​​​ധ്യ സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ പ്ര​​​കാ​​​രം പ​​​ത്തു വ​​​ർ​​​ഷംവ​​​രെ ത​​​ട​​​വു​​​ശി​​​ക്ഷ കി​​​ട്ടു​​​ന്ന കു​​​റ്റ​​​മാ​​​ണ്.

Related posts

Leave a Comment