പ​രി​യാ​ര​ത്ത് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു; രോ​ഗി​ക്കും ഭാ​ര്യ​ക്കു​മു​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്


പ​രി​യാ​രം: കാ​ഞ്ഞ​ങ്ങാ​ടു​നി​ന്നും രോ​ഗി​യു​മാ​യി എ​ത്തി​യ ആം​ബു​ല​ന്‍​സ് പ​രി​യാ​ര​ത്ത് അ​പ​ക​ട​ത്തി​ല്‍​പെ​ട്ടു.​അ​പ​ക​ട​ത്തി​ല്‍ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​ഞ്ഞ​ങ്ങാ​ട് ബൈ​ത്തു​ല്‍ ഇ​ര്‍​ഷാ​ദി​ലെ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ (63), ഭാ​ര്യ ജ​മീ​ല (47), മ​ക​ന്‍ മു​ഹ​മ്മ​ദ് ഫാ​സി​ല്‍ (27), ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ കാ​സ​ർ​ഗോ​ഡ് കു​ണി​യ​യി​ലെ എ​ന്‍.​പി.​ഷം​സീ​ര്‍ (36) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ര്‍ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന് രാ​വി​ലെ ഏ​ഴ​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ പ​രി​യാ​രം അ​ലൈ​ക്യം പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.​കാ​ഞ്ഞ​ങ്ങാ​ടു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന കാ​സ​ര്‍​ഗോ​ഡ് കു​ണി​യ​യി​ലെ ശി​ഹാ​ബ് ത​ങ്ങ​ള്‍ ട്ര​സ്റ്റി​ന്‍റെ ആം​ബു​ല​ന്‍​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗം ബാ​ധി​ച്ചി​രു​ന്ന അ​ബ്ദു​ള്‍ ഖാ​ദ​റി​നെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ഓ​ട്ട​ത്തി​ലാ​യി​രു​ന്നു ആം​ബു​ല​ന്‍​സ്.​സ്റ്റി​യ​റിം​ഗ് മു​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ആം​ബു​ല​ന്‍​സ് റോ​ഡി​ലെ ഡി​വൈ​ഡ​റി​ല്‍ ത​ട്ടി മ​റി​യു​ക​യാ​യി​രു​ന്നു.

ഓ​ടി​ക്കൂ​ടി​യ​വ​രാ​ണ് മ​റ്റൊ​രു ആം​ബു​ല​ന്‍​സി​ല്‍ ഇ​വ​രെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​രോ​ഗി​യാ​യി​രു​ന്ന അ​ബ്ദു​ള്‍ ഖാ​ദ​റി​നും ഭാ​ര്യ ജ​മീ​ല​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.​

മു​മ്പു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് കാ​ലു​ക​ളി​ല്‍ സ്റ്റീ​ലി​ട്ടി​രു​ന്ന ജ​മീ​ല​യു​ടെ കാ​ലു​ക​ള്‍​ക്ക് വീ​ണ്ടും ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.​അ​പ​ക​ട​ത്തി​ല്‍ ആം​ബു​ല​ന്‍​സ് ത​ക​ര്‍​ന്നു.​വി​വ​ര​മ​റി​ഞ്ഞ​യു​ട​ന്‍ പ​രി​യാ​രം പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യാ​ണ് ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത ത​ട​സ​മൊ​ഴി​വാ​ക്കി​യ​ത്.

Related posts

Leave a Comment