തുരുമ്പുപിടിച്ച ഡോറും 20 വർഷത്തെ പഴക്കവും; ആം​ബു​ല​ന്‍​സിന്‍റെ വാ​തി​ല്‍ തു​റക്കാ​നാ​കാതെ രോ​ഗിക്ക് ദാരുണാന്ത്യം; നടക്കുന്ന സംഭവം കോഴിക്കോട്

 

കോ​ഴി​ക്കോ​ട്: ആം​ബു​ല​ന്‍​സി​ന്‍റെ വാ​തി​ല്‍ തു​റ​ക്കാ​നാ​വാ​തെ അ​ക​ത്തു​ കു​ടു​ങ്ങി​യ രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി ആ​ര്‍​എം​ഒ​യോ​ട് ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം ഇ​ന്നു ത​ന്നെ ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​വും.

ഫ​റോ​ക്ക് ക​രു​വ​ന്‍​തി​രു​ത്തി എ​സ്പി ഹൗ​സി​ല്‍ കോ​യ​മോ​ന്‍ (66) ആ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ട്ട​റി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നി​ല​യി​ല്‍ ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ ആം​ബു​ല​ന്‍​സി​ന്‍റെ വാ​തി​ല്‍ തു​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധം അ​ട​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു.

ഒ​ടു​വി​ല്‍ മ​ഴു ഉ​പ​യോ​ഗി​ച്ച് വാ​തി​ല്‍ വെ​ട്ടി​പ്പൊ​ളി​ച്ച് രോ​ഗി​യെ പു​റ​ത്തെ​ടു​ത്തു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ റെ​ഡ് ക്രോ​സ് റോ​ഡി​നു സ​മീ​പ​ത്തെ ഹോ​ട്ട​ലി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച​ത്. ഉ​ട​നെ ബീ​ച്ചാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

സ്ഥി​തി ഗു​രു​ത​ര​മാ​യ​തോ​ടെ വി​ദ​ഗ്ധ ചി​കി​ല്‍​സ​യ്ക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ന്‍ ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.​ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ന്‍​സി​ല്‍ ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

കോ​യ​മോ​ന്‍റെ ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും ഒ​രു ഡോ​ക്ട​റും ആം​ബു​ല​ന്‍​സി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു​മു​ന്നി​ലെ​ത്തി​യ ആം​ബു​ല​ന്‍​സി​ന്റെ വാ​തി​ല്‍ തു​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​ണ് പ്ര​ശ്‌​നം സു​ഷ്ടി​ച്ച​ത്.

അ​ക​ത്തു​ള്ള​വ​ര്‍ തു​റ​ക്കാ​ന്‍ നോ​ക്കി​യെ​ങ്കി​ലും ന​ട​ന്നി​ല്ല. ഡ്രൈ​വ​ര്‍ പു​റ​ത്തി​റ​ങ്ങി സ്‌​ക്രൂ​ഡ്രൈ​വ​ര്‍ ഉ​പയോ​ഗി​ച്ചു തു​റ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

ച​വി​ട്ടി തു​റ​ക്കാ​നും ക​ഴി​ഞ്ഞി​ല്ല.​അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ള്‍ ഒ​രു ചെ​റി​യ മ​ഴു​വു​മാ​യി എ​ത്തി വാ​തി​ല്‍ വെ​ട്ടി​പ്പൊ​ളി​ച്ച് രോ​ഗി​യെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ധി​കം താ​മ​സി​യാെ​ത മ​രി​ച്ചു.

വാ​തി​ല്‍ തു​രു​മ്പെ​ടു​ത്ത​താ​ണ് തു​റ​ക്കാ​ന്‍ ക​ഴി​യാ​തി​രി​ക്കാ​ന്‍ കാ​ര​ണം. കാ​ല​പ്പ​ഴ​ക്കം വ​ന്ന ആം​ബു​ല​ന്‍​സാ​ണി​ത്. 20 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്. ഇ​ട​ക്കി​ടെ കേ​ടാ​വു​ന്ന ആം​ബു​ല​ന്‍​സ് മാ​റ്റാ​ന്‍ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

രോ​ഗി മ​രി​ച്ച​ശേ​ഷം ഇ​ത് വ​ര്‍​ക്ക് ഷോ​പ്പി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​യു​ള്ള മ​റ്റൊ​രു ആം​ബു​ല​ന്‍​സ് നി​ല​വി​ല്‍ വ​ര്‍​ക്ക് ഷോ​പ്പി​ലാ​ണു​ള്ള​ത്. ര​ണ്ടാ​മ​ത്തെ ആം​ബു​ല​ന്‍​സ് കൂ​ടി കേ​ടാ​യ​തോ​ടെ നി​ല​വി​ല്‍ ആം​ബു​ല​ന്‍​സി​ല്ലാ​ത്ത സ്ഥി​തി​യാ​യി.

എം​കെ രാ​ഘ​വ​ന്‍ എ​പി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആം​ബു​ല​ന്‍​സി​ന് പ​ര്‍​ച്ചേ​സ് ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​താ​യി ഡി​എം​ഒ പ​റ​ഞ്ഞു. ര​ണ്ടു​മാ​സ​ത്തി​ന​കം പു​തി​യ​ആം​ബു​ല​ന്‍​സ് എ​ത്തു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts

Leave a Comment