കോഴിക്കോട്: തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പാടി സ്വദേശി സുബൈർ ആണ് മരിച്ചത്. പുലർച്ചെ നാലോടെയാണ് അപകടം. ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും ആംബുലൻസിലുണ്ടായ രോഗിക്കും അപകടത്തിൽ പരിക്കേറ്റു.
ബൈക്ക് വന്ന് ഇടിച്ചതോടെ നിയന്ത്രണംവിട്ട ആംബുലൻസ് സമീപത്തെ പോസ്റ്റിലേക്കും ഇടിച്ചുകയറി. സുബൈർ സഞ്ചരിച്ച ബൈക്ക് പൂർണമായും തകർന്ന നിലയിലാണ്. തിരുവമ്പാടിയിലെ ലിസി ആശുപത്രിയിൽ ഹൃദയാഘാതത്തെതുടർന്ന് ചികിത്സക്കെത്തിയ ആനക്കാംപൊയിൽ സ്വദേശിയെ നഗരത്തിലേക്കുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്.
