മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി പ​രി​ച​യ​പ്പെ​ട്ട് സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം വി​ദ്യാ​ർ​ഥിനി​യെ പീ​ഡ​ന​ത്തി​നി​ര​യാ​യാ​ക്കി! അ​മീ​ർ​അ​ലി കുടുങ്ങി

ച​ങ്ങ​രം​കു​ളം: മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി പ​രി​ച​യ​പ്പെ​ട്ട് സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യെ പീ​ഡ​ന​ത്തി​നി​ര​യാ​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ ച​ങ്ങ​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

എ​ട​പ്പാ​ൾ ന​ടു​വ​ട്ടം ശ്രീ​വ​ത്സം ഹോ​സ്പി​റ്റ​ലി​നു സ​മീ​പ​ത്തെ മാ​ട​ന്പി വ​ള​പ്പി​ൽ അ​മീ​ർ​അ​ലി (30)യെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ അ​മീ​ർ​അ​ലി മൂ​ന്നു മാ​സം മു​ന്പാ​ണ് ച​ങ്ങ​രം​കു​ള​ത്ത് വ​ച്ച് സ്കൂ​ളി​ൽ പോ​യി​രു​ന്ന 16 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക്ക് മൊ​ബൈ​ൽ ന​ന്പ​ർ കൈ​മാ​റി​യ​ത്.

പി​ന്നീ​ട് സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ പെ​ണ്‍​കു​ട്ടി മാ​ത്ര​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ യു​വാ​വ് വീ​ട്ടി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

പോ​ക്സോ പ്ര​കാ​രം കേ​സെ​ടു​ത്ത പ്ര​തി​യെ പൊ​ന്നാ​നി ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്് ചെ​യ്തു.

Related posts

Leave a Comment