പ്രതിസന്ധികളെ തരണം ചെയ്ത് “അമീറ’

 

കോ​ട്ട​യം: കോ​വി​ഡ് ഭീ​ഷ​ണി​യി​ലും പൂ​ർ​ണ​മാ​യും ഒൗ​ട്ട്ഡോ​റി​ൽ അ​തി​സാ​ഹ​സി​ക​മാ​യി ചി​ത്രീ​ക​രി​ച്ച കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ “അ​മീ​റ’- പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു.

കോ​വി​ഡി​നെ തു​ട​ർ​ന്നു സി​നി​മ മേ​ഖ​ല നി​ശ്ച​ല​മാ​യ​പ്പോ​ഴാ​ണ് വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് ത​ന്‍റെ ആ​ദ്യ ചി​ത്രം വി​വി​ധ ലോ​ക്കേ​ഷ​നു​ക​ളി​ൽ സം​ക്രാ​ന്തി സ്വ​ദേ​ശി​യാ​യ റി​യാ​സ് മു​ഹ​മ്മ​ദ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കു​ഞ്ചാ​ക്കോ ബോ​ബ​ന​ട​ക്കം നി​ര​വ​ധി ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ ഇ​തി​നോ​ട​കം വൈ​റ​ലാ​ണ്.

മീ​നാ​ക്ഷി​യാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മീ​നാ​ക്ഷി​യു​ടെ അ​ച്ഛ​ൻ അ​നൂ​പി​ന്‍റേതാ​ണ് ക​ഥ. പൗ​ര​ത്വ ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള ത​ർ​ക്ക​ങ്ങ​ളും ച​ർ​ച്ച​ക​ളും ഇ​പ്പോ​ഴും കെ​ട്ട​ട​ങ്ങാ​ത്ത മ​ണ്ണി​ൽ അ​തി​ലൂ​ന്നി​യാ​ണ് സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യം മു​ഹ​മ്മ​ദ് റി​യാ​സ് കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്.

മീ​നാ​ക്ഷി​യും സ​ഹോ​ദ​ര​ൻ ഹാ​രി​ഷും ചി​ത്ര​ത്തി​ലും സ​ഹോ​ദ​ര​ങ്ങ​ളാ​യി എ​ത്തു​ന്നു. അ​മീ​റ​യാ​യി മീ​ന​ക്ഷി​യും അ​മീ​നാ​യി ഹാ​രി​ഷും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.

ഇ​വ​ർ​ക്കൊ​പ്പം കോ​ട്ട​യം ര​മേ​ഷ്, കോ​ട്ട​യം പു​രു​ഷ​ൻ, സം​വി​ധാ​യ​ക​ൻ ബോ​ബ​ൻ സാ​മു​വ​ൽ, സു​മേ​ഷ് ഗു​ഡ്ല​ക്ക്, മീ​നാ​ക്ഷി മ​ഹേ​ഷ്, സ​ന്ധ്യാ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

കോ​ട്ട​യം ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 21 ദി​വ​സം​കൊ​ണ്ടാ​ണ് അ​മീ​റ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചെ​ങ്കി​ലും നി​ര​വ​ധി വെ​ല്ലു​വി​ളി​കാ​ണ് അ​മീ​റ​യു​ടെ ക്രൂ​വി​നു നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്നു റി​യാ​സ് മു​ഹ​മ്മ​ദ് പ​റ​യു​ന്നു.

ജി​ഡ​ബ്യൂ​കെ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​നി​ൽ കു​മാ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന അ​നൂ​പ് ആ​ർ. പാ​ദു​വ, സ​മീ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment