അ​മി​ത് ഷാ ​സ​ഞ്ച​രി​ച്ച വാ​ഹ​നം വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി;ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്, അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു

ജ‌​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​സ​ഞ്ച​രി​ച്ച വാ​ഹ​നം വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​യ​തു വ​ൻ‌ പ​രി​ഭ്രാ​ന്തി പ​ര​ത്തി.

സം​ഭ​വ​ത്തി​ൽ ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​ദ്ദേ​ഹം ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. രാ​ജ​സ്ഥാ​നി​ലെ ന​ഗൗ​റി​ലെ ബി​ദ്യു​ദ് ഗ്രാ​മ​ത്തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ്ര​സം​ഗി​ക്കാ​ൻ ഇ​ന്ന​ലെ വൈ​കി​ട്ട് പ​ർ​ബ​ത് സ​റി​ലേ​ക്ക് തു​റ​ന്ന​വാ​ഹ​ന​ത്തി​ൽ പോ​കു​ന്പോ​ഴാ‌​യി​രു​ന്നു അ​പ​ക‌​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

ഇ​രു​വ​ശ​ങ്ങ​ളി​ലും ക​ട​ക​ളും വീ​ടു​ക​ളു​മു​ള്ള പ​ർ​ബ​ത്‌​സ​റി​ലെ വീ​ഥി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ, ര​ഥം പോ​ലെ പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത വാ​ഹ​ന​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗം വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് തീ​പ്പൊ​രി ഉ​ണ്ടാ​കു​ക​യും ക​ന്പി പൊ​ട്ടി​വീ​ഴു​ക​യും ചെ​യ്തു. കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ര​ഥ​ത്തി​നു പി​ന്നി​ലെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഉ​ട​ൻ നി​ർ​ത്തു​ക​യും വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന്, മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ അ​മി​ത് ഷാ ​പ​ർ​ബ​ത് സ​റി​ലേ​ക്കു പോ​യി. ന​വം​ബ​ർ 25ന് ​ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​ച്ച് കു​ച​മാ​ൻ, മ​ക്രാ​ന, നാ​ഗൗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന മൂ​ന്ന് റാ​ലി​ക​ളെ അ​മി​ത് ഷാ ​അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

Related posts

Leave a Comment