ജൂ​ൺ നാ​ലു ക​ഴി​യു​മ്പോ​ൾ ന​വീ​ൻ പ​ട്നാ​യി​ക് ഒ​ഡീ​ഷ​യു​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി മാ​റു​മെ​ന്ന് അമിത് ഷാ

​ഒ​ഡീ​ഷ: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന ജൂ​ൺ നാ​ലു ക​ഴി​യു​മ്പോ​ൾ ന​വീ​ൻ പ​ട്നാ​യി​ക് ഒ​ഡീ​ഷ​യു​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി മാ​റു​മെ​ന്നു കേ​ന്ദ്ര അ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​ഒ​ഡീ​ഷ​യി​ലെ ചാ​ന്ദ്ബ​ലി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച് ബി​ജെ​പി ഒ​ഡീ​ഷ​യി​ല്‍ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് അ​മി​ത് ഷാ ​ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. 147 സീ​റ്റു​ക​ളു​ള്ള ഒ​ഡീ​ഷ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി 75ല​ധി​കം സീ​റ്റു​ക​ൾ നേ​ടു​മെ​ന്നും 21 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ൽ 17 എ​ണ്ണ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

Related posts

Leave a Comment