‘അമ്മ’ ഒറ്റക്കെട്ട്; ആരെയും വേട്ടയാടാന്‍ വിട്ടുനല്‍കുകയില്ല; ആടിനെ പട്ടിയാക്കാന്‍ യാതൊരുകാരണവശാലും സമ്മതിക്കില്ല; താരസംഘടനയുടെ വാര്‍ഷിക സമ്മേളനത്തിന് നാടകീയ പര്യവസാനം

kghkhനടി ആക്രമിക്കപ്പെട്ട സംഭവവും, അതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് നേരിടുന്ന പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തില്‍, ഇരുവരും അംഗങ്ങളായ, താരസംഘടന അമ്മയുടെ വാര്‍ഷിക പൊതുയോഗം അവസാനിച്ചു. ഇരയായ നടിയും ദിലീപും ‘അമ്മ’യുടെ മക്കളാണ്. ഇക്കാരണത്താല്‍ ഇവര്‍ രണ്ടുപേര്‍ക്കും ഒരുപോലെ നീതി കിട്ടണമെന്നാണ് അമ്മയുടെ നിലപാട്. രണ്ടുപേരെയും അമ്മ സംരക്ഷിക്കും. നിയമം നിയമത്തിന്റെ വഴിയ്ക്ക് പോവട്ടെ. ദിലീപിനെ ഒറ്റപ്പെടുത്താനും കുറ്റക്കാരനാക്കാനും മാധ്യമങ്ങളും ചില ആളുകളും ശ്രമം നടത്തുന്നുണ്ട്. ആടിനെ പട്ടിയാക്കാനാും പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനും സമ്മതിക്കില്ല. ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ല. അമ്മയ്ക്കുവേണ്ടി സംസാരിച്ച ഗണേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തിനിടെ അറിയിച്ചു.

Related posts