ഇനിയെങ്കിലും ഞങ്ങളെ സഹായിക്കൂ! പോലീസുകാര്‍ക്ക് കൈക്കൂലി നല്‍കിക്കൊണ്ട് അഞ്ചുവയസുകാരിയുടെ അപേക്ഷ; സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതിയ്ക്ക് നിഷ്‌കളങ്കമായ തെളിവ്

manvi-meerut_650x400_61498721516രണ്ടുമാസം മുമ്പ് അമ്മ മരിച്ച അഞ്ചുവയസുകാരിയാണ് തന്റെ സമ്പാദ്യപ്പെട്ടിയിലെ തുക മുഴുവന്‍ കേസന്വേഷണം നടത്തുന്ന പോലീസുകാര്‍ക്ക് കൊടുത്തശേഷം കേസന്വേഷണം ആരംഭിക്കണമെന്ന് അപേക്ഷിച്ചത്. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് പതിവു രീതിയില്‍ തന്റെ മുത്തശ്ശനോട് പറഞ്ഞ പോലീസുകാര്‍ക്കു മുന്നിലാണ് സമ്പാദ്യപ്പെട്ടിയിലെ തുക പോലീസിനു മുന്നില്‍ നീട്ടി ഇനി എന്നെ സഹായിക്കൂ എന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. കൈക്കൂലി കൊടുക്കാത്ത പക്ഷം കേസന്വേഷണം നടക്കില്ലെന്ന് താന്‍ കേട്ടിരുന്നു. അതിനാലാണ് സമ്പാദ്യപ്പെട്ടിയിലെ തുക തരുന്നതെന്ന് മാന്‍വി പിന്നീട് പോലീസിനോടും മാദ്ധ്യമപ്രവര്‍ത്തകരോടും പോലീസിനോട് പറഞ്ഞു. കൈക്കൂലിയുമായി ഓഫീസിലെത്തിയ അഞ്ച് വയസ്സുകാരിയെ കേസന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ് പോലീസ് ആശ്വസിപ്പിച്ചു. മാന്‍വിയുടെ അമ്മ സീമ കൗശിക്ക് ഏപ്രില്‍ ആത്മഹത്യ ചെയ്തിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട നിരന്തരമായ പീഡനമാണ് സീമയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സീമ കൗശിക്കിന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. അനൂകൂലമായ ചാര്‍ജ് ഷീറ്റ് തയ്യാറാക്കണമെങ്കില്‍ കൈക്കൂലി തരണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെന്ന് സീമയുടെ കുടുംബം ആരോപിച്ചിരുന്നു.

Related posts