ഇവിടെ നടക്കുന്ന വിവാഹമോചനങ്ങളില്‍ മൂന്ന് ശതമാനം ഗതാഗതക്കുരുക്ക് മൂലം ! വെട്ടിത്തുറന്നു പറഞ്ഞ് മുന്‍മുഖ്യമന്ത്രിയുടെ ഭാര്യ…

നഗരത്തില്‍ നടക്കുന്ന വിവാഹമോചനങ്ങളില്‍ മൂന്നു ശതമാനത്തിനും കാരണം ഗതാഗതക്കുരുക്കാണെന്ന് മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്.

നഗരത്തിലെ ഗതാഗതക്കുരുക്കും റോഡുകളുടെ അവസ്ഥയും മുന്‍നിര്‍ത്തിയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

‘സാധാരണക്കാരിയായി പറയുകയാണ്. പുറത്തുപോകുമ്പോള്‍ റോഡില്‍ നിരവധി ഗര്‍ത്തങ്ങളും ഗതാഗതക്കുരുക്കുമാണ് കാണാന്‍ സാധിക്കുന്നത്. ഗതാഗതക്കുരുക്കു കാരണം ആളുകള്‍ക്ക് കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താന്‍ സാധിക്കുന്നില്ല. മൂന്നു ശതമാനം വിവാഹമോചനം നടക്കുന്നത് ഗതാഗതപ്രശ്‌നം മൂലമാണ്’ അമൃത പറഞ്ഞു.

ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദിയടക്കം നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തി. യുക്തിക്ക് നിരക്കാത്തത് എന്ന് അവര്‍ പ്രതികരിച്ചു.

അതേസമയം, ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനാല്‍ അമൃത വ്യക്തിപരമായി പ്രതികരിച്ചതാണ് എന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

Related posts

Leave a Comment