നമ്മള്‍ വളരെ സ്‌നേഹത്തില്‍ ഒരാളെ ഫോണില്‍ വിളിച്ച് ചോദിക്കുമ്പോള്‍ അതിന്റെ ഉത്തരം വ്യക്തമായി പറയേണ്ടേ ! തുറന്നു പറഞ്ഞ് ബാല…

തമിഴ്‌നാട്ടില്‍ നിന്ന് വന്ന് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ബാല. നായകനായും സഹനടനായും വില്ലനായും ഒക്കെ നിരവധി മലയാള സിനിമകളില്‍ ബാല വേഷമിട്ടിട്ടുണ്ട്.

ഗായിക അമൃതയെ വിവാഹം കഴിച്ച് മലയാളികളുടെ മരുമകനായി താരം മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും വിവാഹമോചിതരായതോടെ ഇരുവരും തമ്മിലുള്ള ബന്ധം പലപ്പോഴും വാര്‍ത്തയാകുകയും ചെയ്തു.

കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളായി ബാലയും മുന്‍ ഭാര്യയും ഗായികയുമായ അമൃതാ സുരേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

അമൃത തന്നെ മകളുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്ന് ബാല പറഞ്ഞതായിട്ടുള്ള വാര്‍ത്തകളും ഇതോടൊപ്പം പുറത്തുവന്നിരുന്നു.

ഓഡിയോ പ്രചരിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി അമൃതയും എത്തിയിരുന്നു. പിന്നാലെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമിയും രംഗത്തെത്തി.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് വീഡിയോയിലൂടെ തുറന്നു പറച്ചിലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബാല.

ബാലയുടെ വാക്കുകള്‍ ഇങ്ങനെ…

എല്ലാവര്‍ക്കും നമസ്‌കാരംആദ്യമേ വലിയൊരു നന്ദി പറയുന്നു. എന്നെ സ്‌നേഹിക്കുന്ന എല്ലാവരും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. അമ്മ സുഖമായി വരുന്നു. ഞാന്‍ ഇപ്പോള്‍ ചെന്നൈയിലാണ് ഉള്ളത്. ഒരു നാലഞ്ച് ദിവസമായി എന്റെ മനസ് എന്റെ കൂടെയില്ല.

അമ്മയ്ക്ക് കുറച്ച് സീരിയസായിരുന്നു. ദൈവം സഹായിച്ച് ഞാന്‍ ഇവിടെയെത്തി. കുറച്ച് ടെന്‍ഷനില്‍ ആയിരുന്നു. നമ്മളെ ഒരുപാട് സ്‌നേഹിക്കുന്നവര്‍ക്ക് എന്തെങ്കിലും വരുമ്പോള്‍ ഉണ്ടാകുന്ന വിഷമം. നമ്മള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാകുന്ന വിഷമം.

ഇത് രണ്ടും ഞാന്‍ അനുഭവിച്ചിരുന്നു ഇതിന്റെയിടയില്‍ കുറേ ചര്‍ച്ചകള്‍ ഉണ്ടായി. നിങ്ങള്‍ ആത്മാര്‍ത്ഥമായി ഒരുകാര്യം ചിന്തിച്ചു നോക്കൂ. നമ്മള്‍ വളരെ സ്‌നേഹത്തില്‍ ഒരാളെ ഫോണില്‍ വിളിച്ച് ചോദിക്കുമ്പോള്‍ അതിന്റെ ഉത്തരം വ്യക്തമായി പറയേണ്ടേ.

മീഡിയയില്‍ സംസാരിക്കാനോ അതിലൊരു പബ്ലിസിറ്റി നേടണ്ടെയോ ആവശ്യവുമില്ല. സ്‌നേഹം കൊണ്ട് ഒരാള്‍ വിളിക്കുമ്പോ ഇഴച്ച് ഇഴച്ച് ഉത്തരം പറയാതെ നീട്ടിക്കൊണ്ടുപോകുകയാണ്. നമ്മള്‍ അപ്പോള്‍ മറ്റൊരു മാനസിക അവസ്ഥയിലായിരിക്കും.

സ്വന്തം അമ്മ അസുഖമായി കിടക്കുന്ന സാഹചര്യം, മനസ് ശരിക്കും കഷ്ടപ്പെടുകയായിരുന്നു. അതിനൊരു ഉത്തരം കിട്ടിയാല്‍ മതിയായിരുന്നു, അവസാനം പൊട്ടിത്തെറിച്ചു. കൂടുതലൊന്നും ഞാന്‍ വെളിപ്പെടുത്തുന്നില്ലെന്നും ബാല പറഞ്ഞു.

Related posts

Leave a Comment