കടലാക്രമണ ഭീതിയില്‍ കോഴിക്കോട് തീരം; ത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കെതിരേ നടപടി


കോ​ഴി​ക്കോ​ട്: കോ​വി​ഡ് അ​തി​തീ​വ്ര​വ്യാ​പ​ന​ത്തി​നൊ​പ്പം ദു​രി​തം വി​ത​ച്ച് ജി​ല്ല​യി​ല്‍ മ​ഴ ക​ന​ത്തു. ന്യൂ​ന​മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​ത്രി​മു​ത​ല്‍ ആ​രം​ഭി​ച്ച മ​ഴ പ​ല​യി​ട​ത്തും രാ​വി​ലേ​യും തു​ട​ര്‍​ന്നു. തീ​ര​ദേ​ശം ക​ട​ലാ​ക്ര​മ​ണ ഭീ​തി​യി​ലാ​ണ്. നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഇ​വി​ടെ നി​ന്നും ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി​യ​ത്.

വ​ട​ക​ര അ​ഴി​യൂ​ര്‍ മു​ത​ല്‍ ക​ട​ലു​ണ്ടി, ചാ​ലി​യം ക​ട​പ്പു​റം വ​രെ​യു​ള്ള തീ​ര​ങ്ങ​ളി​ലെ​ല്ലാം ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്. ഇ​ന്ന് ക​ന​ത്ത മ​ഴ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. വ​ട​ക​ര വി​ല്ലേ​ജി​ല്‍ 100 കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്ന് 310 പേ​രെ​യാ​ണ് മാ​റ്റി താ​മ​സി​പ്പി​ച്ച​ത്.

കോ​ഴി​ക്കോ​ട് ന​ഗ​ര പ​രി​ധി​യി​ലെ ക​സ​ബ വി​ല്ലേ​ജി​ലെ തോ​പ്പ​യി​ല്‍ ഏ​ഴ് പേ​രെ ഇ​ന്ന് പു​ല​ര്‍​ച്ചെ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. ക​ട​ലു​ണ്ടി വി​ല്ലേ​ജി​ല്‍ ക​ട​ലാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ക​പ്പ​ല​ങ്ങാ​ടി ഭാ​ഗ​ത്ത് നി​ന്നും 17 കു​ടും​ബ​ങ്ങ​ളേ​യും വാ​ക്ക​ട​വ് ഭാ​ഗ​ത്ത് നി​ന്ന് ര​ണ്ട് കു​ടും​ബ​ങ്ങ​ളേ​യും മാ​റ്റി താ​മ​സി​പ്പി​ച്ചു.

ക​ട​ലു​ണ്ടി ക​ട​വ് ഭാ​ഗ​ത്ത് നി​ന്നും ആ​റ് കു​ടും​ബ​ങ്ങ​ളേ​യും ബ​ന്ധു​വീ​ട്ടി​ലേ​ക്ക് മാ​റ്റി താ​മ​സി​പ്പി​ച്ചു. കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ല്‍ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.അ​തേ​സ​മ​യം ക​ട​ല്‍​ക്ഷോ​ഭം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ല​ക്ക് ലം​ഘി​ച്ച് ക​ട​ലി​ല്‍ പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം അ​റി​യി​ച്ചു.

നി​രോ​ധ​നം ലം​ഘി​ക്കു​ന്ന യാ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കും. കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​ക​ള്‍ ത​ട​യാ​ന്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ വെ​ള​ള​പ്പൊ​ക്ക​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ളു​ക​ളെ മാ​റ്റി​പാ​ര്‍​പ്പി​ക്കാ​ന്‍ ക്യാ​മ്പു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട് .

വീ​ടു​ക​ള്‍​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യു​ള​ള മ​ര​ങ്ങ​ള്‍ അ​ടി​യ​ന്തി​ര​മാ​യി വെ​ട്ടി​മാ​റ്റാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ചു​മ​ത​ല ന​ല്‍​കി. കാ​ല​വ​ര്‍​ഷ​കെ​ടു​തി​ക​ള്‍ ഉ​ള​ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ആ​ളു​ക​ളെ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ ശേ​ഷ​മേ മാ​റ്റി പാ​ര്‍​പ്പി​ക്കു​ക​യൂ​ള​ളൂ.

ഇ​തി​ന് മൊ​ബൈ​ല്‍ ടെ​സ്റ്റിം​ഗ് യൂ​ണി​റ്റ് ത​യാ​റാ​ക്കും. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ബോ​ട്ടു​ക​ള്‍ സ​ജ്ജ​മാ​ക്കാ​ന്‍ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്റെ ഒ​രു ടീം ​ജി​ല്ല​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ണ്ടാ​വും.

Related posts

Leave a Comment