ഗായിക അമൃത സുരേഷിന്റെയും പങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്.
അവധി ആഘോഷിക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ ഏറെ മനോഹരമായിട്ടുണ്ടെന്നാണ് കമന്റുകൾ.
ഗോപി സുന്ദറാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. പറന്നകന്ന പക്ഷികൾ, സന്തോഷമുള്ള പക്ഷികൾ എന്നാണ് ചിത്രത്തിനൊപ്പം ഗോപി സുന്ദർ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം മേയില്‍ ആണ് തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.
ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.