കുടിവെള്ള മില്ലാത്ത കോളനിയിൽ മൂന്നുവർഷമായി സൗ​ജ​ന്യ​ കു​ടി​വെ​ള്ള​മെ​ത്തി​ച്ച് കു​ന്തി​പ്പു​ഴ ഷാ​ഹു​ൽ ഹ​മീ​ദ്

മ​ണ്ണാ​ർ​ക്കാ​ട്: കു​ടി​വെ​ള്ള​മി​ല്ലാ​ത്ത കോ​ള​നി​ക​ളി​ൽ മൂ​ന്നു​വ​ർ​ഷ​മാ​യി സൗ​ജ​ന്യ​മാ​യി വെ​ള്ള​മെ​ത്തി​ച്ച് കു​ന്തി​പ്പു​ഴ സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ്. കൊ​ടും​വേ​ന​ലി​ൽ പൊ​തു​ജ​ന സ​മൂ​ഹ​ത്തി​നാ​യി ശു​ദ്ധ​ജ​ല​മെ​ത്തി​ച്ച് യു​വ വ്യ​ക്തി​ത്വ​ങ്ങ​ൾ നാ​ടി​ന് മാ​തൃ​ക​യാ​കു​ന്നു.

കു​ന്തി​പ്പു​ഴ സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്ന മാ​നു​പ്പ​യാ​ണ് ന​ഗ​ര ഗ്രാ​മ​ങ്ങ​ളി​ലെ കോ​ള​നി​ക​ൾ തോ​റും ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ജീ​വി​ത​മാ​ർ​ഗ​മെ​ങ്കി​ലും വേ​ന​ലി​ന്‍റെ ചൂ​ടി​ൽ ദാ​ഹ​നീ​രി​നാ​യി വ​ല​യു​ന്ന ജ​ന​ങ്ങ​ളു​ടെ പ്ര​ശ്നം​ക​ണ്ട് മ​ന​സ​ലി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ത് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ഷാ​ഹു​ൽ ഹ​മീ​ദി​ന് ഉ​ൾ​പ്രേ​ര​ണ​യാ​യ​ത്.

മൂ​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​ദ്ദേ​ഹം പു​ണ്യ പ്ര​വൃ​ത്തി​യി​ലേ​ർ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം എം​ഇ​എ​സ് കോ​ളേ​ജ് പ​ഴ​യ റോ​ഡ് കോ​ള​നി​യി​ലാ​ണ് ജ​ല​മെ​ത്തി​ച്ച​ത്. 15 കു​ടും​ബ​ങ്ങ​ളി​ലാ​യി നൂ​റോ​ളം ജ​ന​ങ്ങ​ളാ​ണ് ജ​ല​ക്ഷാ​മ​ത്തി​ൽ​നി​ന്ന് പ​രി​ഹാ​രം നേ​ടി​യ​ത്. 5000 ലി​റ്റ​റി​ന്‍റെ ടാ​ങ്ക​ർ​ലോ​റി​യി​ലാ​ണ് ഷാ​ഹു​ൽ ഹ​മീ​ദ് ജ​ന​ങ്ങ​ൾ​ക്ക് ശു​ദ്ധ​ജ​ലം സു​ല​ഭ​മാ​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ടും കോ​ള​നി​ക​ളി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്തി. വീ​ട്ടി​ലെ ടാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ശു​ദ്ധ​ജ​ല​ത്തി​ന് ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് ല​ഭ്യ​മാ​ക്കു​മെ​ന്ന് ഷാ​ഹു​ൽ ഹ​മീ​ദ് അ​റി​യി​ച്ചു.

Related posts