എ​ന്നെ ജീ​വി​പ്പി​ക്കു​ന്ന പു​ഞ്ചി​രി! ലോ​കം എ​നി​ക്കെ​തി​രെ തി​രി​ഞ്ഞാ​ലും നി​ന്‍റെ പു​ഞ്ചി​രി ഇ​തു​പോ​ലെ സം​ര​ക്ഷി​ക്കും; മ​ക​ൾ​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി അ​മൃ​ത

മ​ക​ൾ​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ പ​ങ്കു​വ​ച്ച് ഗാ​യി​ക അ​മൃ​ത സു​രേ​ഷ് പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പാ​പ്പു എ​ന്നു വി​ളി​പ്പേ​രു​ള്ള മ​ക​ൾ അ​വ​ന്തി​ക​യു​ടെ കുഞ്ഞുനാളിലെ ചി​ത്ര​മ​ട​ക്കം പങ്കുവച്ചാണ് താരം ജൻമദിനാശംസകൾ നേർന്നത്.

അ​വ​ളു​ടെ ആ​ദ്യ​ത്തെ പു​ഞ്ചി​രി, എ​ന്നെ മ​ത്ത് പി​ടി​പ്പി​ച്ച ചി​രി..,ഞാ​ൻ ജീ​വി​ക്കു​ന്ന പു​ഞ്ചി​രി, എ​ന്നെ ജീ​വി​പ്പി​ക്കു​ന്ന പു​ഞ്ചി​രി..​ എ​ന്‍റെ പാ​പ്പു.. കു​ഞ്ഞേ… മ​മ്മി​യു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച ഏ​റ്റ​വും ന​ല്ല കാ​ര്യം നീ​യാ​ണ്..

എ​ന്തു​ത​ന്നെ​യാ​യാ​ലും, ലോ​കം എ​നി​ക്കെ​തി​രെ തി​രി​ഞ്ഞാ​ലും, ഞാ​ൻ നി​ന്നോ​ട് വാ​ഗ്ദാ​നം ചെ​യ്യു​ന്നു, ഞാ​ൻ നി​ന്‍റെ പു​ഞ്ചി​രി ഇ​തു​പോ​ലെ സം​ര​ക്ഷി​ക്കും..

മ​മ്മി നി​ന്നെ വ​ള​രെ​യ​ധി​കം സ്നേ​ഹി​ക്കു​ന്നു, നീ ​ഏ​റ്റ​വും ക​രു​ത്തു​ള്ള​വ​ളാ​ണ്. ജ​ന്മ​ദി​നാ​ശം​സ​ക​ൾ എ​ന്‍റെ ക​ൺ​മ​ണി… നീ​യാ​ണ് എ​ന്‍റെ​ജീ​വി​തം.

പാ​പ്പു​വി​ന് ജ​ൻ​മ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് അ​മൃ​ത കു​റി​ച്ചു.

ഗോ​പി സു​ന്ദ​റി​നും മ​ക​ൾ​ക്കു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളും അ​മൃ​ത പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി​പ്പേ​രാ​ണ് പാ​പ്പു​വി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി എ​ത്തു​ന്ന​ത്.

റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ എ​ത്തി മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ഗാ​യി​ക​യാ​യി മാ​റി​യ താ​ര​മാ​ണ് അ​മൃ​ത സു​രേ​ഷ്.

Related posts

Leave a Comment