അ​ന​ന്യ​കു​മാ​രി​യു​ടെ​യും സു​ഹൃ​ത്തി​ന്‍റെ​യും മ​ര​ണം; സമ​ഗ്ര​ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ കൂ​ട്ടാ​യ്മ


കൊ​ച്ചി: ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ആ​ക്ടി​വി​സ്റ്റ് അ​ന​ന്യ​കു​മാ​രി​യു​ടെ​യും സു​ഹൃ​ത്ത് ജി​ജു​വി​ന്‍റെ​യും മ​ര​ണ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ കൂ​ട്ടാ​യ്മ രം​ഗ​ത്ത്.

തി​രു​വ​ന​ന്ത​പു​രം ജ​ഗ​തി സ്വ​ദേ​ശി ജി​ജു ഗി​രി​രാ​ജി​നെ (32) ആ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് തൈ​ക്കൂ​ട​ത്തെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യി​ല്‍ പി​ഴ​വു​ണ്ടാ​യെ​ന്നു സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ അ​ന​ന്യ​കു​മാ​രി​യു​ടെ മ​ര​ണ​ത്തി​ന്‍റെ ന​ടു​ക്കം വി​ട്ടും​മാ​റും​മു​മ്പാ​ണ് ജി​ജു​വി​ന്‍റെ മ​ര​ണം.

അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. അ​ന​ന്യ​യു​ടെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്ത് ജി​ജു ആ​ത്മ​ഹ​ത്യ ചെ​യ്‌​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.തി​രു​വ​ന​ന്ത​പു​ര​ത്ത് ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ന​ട​ത്തി​വ​ന്നി​രു​ന്ന ജി​ജു നാ​ലു മാ​സം മു​മ്പാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പു​കാ​ലം മു​ത​ല്‍ അ​ന​ന്യ​കു​മാ​രി​ക്കൊ​പ്പം ഇ​ട​പ്പ​ള്ളി​യി​ലെ ഫ്ളാ​റ്റി​ലാ​യി​രു​ന്നു താ​മ​സം. ക​ഴി​ഞ്ഞ 20നാ​ണ് അ​ന​ന്യ​കു​മാ​രി​യെ ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ജി​ജു പു​റ​ത്തു​പോ​യ സ​മ​യ​ത്താ​യി​രു​ന്നു മ​ര​ണം. തി​രി​ച്ചു​വ​ന്ന ജി​ജു ആ​ണ് അ​ന​ന്യ​യെ മ​രി​ച്ച​നി​ല​യി​ല്‍ ആ​ദ്യം ക​ണ്ട​ത്.

അ​ന​ന്യ​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍​ക്കു​ശേ​ഷം ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് ജി​ജു തൈ​ക്കൂ​ട​ത്ത് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പു​റ​ത്ത് സാ​ധ​നം വാ​ങ്ങാ​ന്‍ പോ​യ സ​മ​യ​ത്താ​യി​രു​ന്നു ജി​ജു​വി​ന്‍റെ ആ​ത്മ​ഹ​ത്യ.

ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രു​ടെ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തും. അ​തി​നി​ടെ, അ​ന​ന്യ​യു​ടെ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ വി​ദ​ഗ്ധ മെ​ഡി​ക്ക​ല്‍ സം​ഘം ഇ​ന്നു റി​പ്പോ​ര്‍​ട്ട് കൈ​മാ​റു​മെ​ന്നാ​ണു സൂ​ച​ന.

Related posts

Leave a Comment