സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ജോ​ലി സ​മ​യ​ത്ത് മൊ​ബൈ​ൽ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്ക​ണം! പുതിയ നിര്‍ദേശവുമായി ഈ സംസ്ഥാനം…

മും​ബൈ: സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ജോ​ലി സ​മ​യ​ത്ത് മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്ക​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍.

പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ര്‍​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍ ക​ന​ക്കു​ന്നതി​നി​ടെ​യ​ണ് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ മൊ​ബൈ​ല്‍​ഫോ​ണ്‍ ഓ​ഫീ​സി​ല്‍ ഉ​പ​യോ​ഗി​ക്കാ​വു. ഓ​ഫീ​സി​ലെ ആ​ശ​യ​വി​നി​മ​യ​ത്തി​ന് ലാ​ന്‍​ഡ് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കി​യ നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

ഓ​ഫീ​സ് സ​മ​യ​ത്തി​ന് ശേ​ഷ​മേ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​വു. കൂ​ടാ​തെ മൊ​ബൈ​ല്‍ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​ത് കു​റ​ഞ്ഞ ശ​ബ്ദ​ത്തി​ല്‍ ശാ​ന്ത​ത​യോ​ടെ​യാ​യി​രി​ക്ക​ണം.

ഔ​ദ്യോ​ഗീ​ക മീ​റ്റിം​ഗു​ക​ള്‍​ക്കി​ടെ​യി​ല്‍ മൊ​ബൈ​ൽ ഫോ​ണ്‍ സൈ​ല​ന്‍റ് മോ​ഡി​ല്‍ വ​യ്ക്ക​ണ​മെ​ന്നും ഈ ​സ​മ​യ​ത്ത് ഇ​ന്‍റർനെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തും സ​ന്ദേ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തും ഇ​യ​ര്‍​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​റ​യു​ന്നു.

Related posts

Leave a Comment