ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ലെ ത​ട്ടി​പ്പ് പ​ണം സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​നി​യോ​ഗി​ച്ചെന്ന ആരോപണവുമായി കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ന​ട​ന്ന ത​ട്ടി​പ്പി​ലെ പ​ണം സി​പി​എം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍. മ​ന്ത്രി ആ​ര്‍. ബി​ന്ദു മ​ത്സ​രി​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലാ​ണ് പ​ണം വി​നി​യോ​ഗി​ച്ച​ത്.

ത​ട്ടി​പ്പി​നെ കു​റി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​നും മു​ന്‍​മ​ന്ത്രി എ.​സി. മൊ​യ്തീ​നും അ​റി​വു​ണ്ടാ​യി​രു​ന്ന​താ​ണെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു.സി​പി​എ​മ്മി​ന്‍റെ ക​ള്ള​പ്പ​ണ​മാ​ണ് സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ ബാ​ങ്കി​ലു​ള്ള​ത്. ക​രു​വ​ന്നൂ​രി​ല്‍ മാ​ത്ര​മ​ല്ല, സം​സ്ഥാ​ന​ത്തെ 106 സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ട്.

ക​രു​വ​ന്നൂ​രി​ലെ ത​ട്ടി​പ്പി​നെ കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം നേ​താ​ക്ക​ളെ ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ്. മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ ന​ട​ത്തി​യ ത​ട്ടി​പ്പി​നെ കു​റി​ച്ച് കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ അ​ന്വേ​ഷി​ക്ക​ണം.

പ​ണം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​പ​യോ​ഗി​ച്ച​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കെ​തി​രേ ആ​രോ​പ​ണ​മു​ള്ള കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ലെ കു​റ്റ​പ​ത്രം മ​ല എ​ലി​യെ പ്ര​സ​വി​ച്ച പോ​ലെ​യാ​ണെ​ന്നു സു​രേ​ന്ദ്ര​ന്‍ പ​രി​ഹ​സി​ച്ചു.

സി​പി​എ​മ്മി​ന്റെ രാ​ഷ്ട്രീ​യ പ്ര​മേ​യ​മാ​ണ് കു​റ്റ​പ​ത്ര​മാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് കോ​ട​തി​യി​ലെ​ത്തി​യാ​ല്‍ നി​ല​നി​ല്‍​ക്കു​മെ​ന്നു തോ​ന്നു​ന്നി​ല്ലെ​ന്നും ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment