നടിയും മോഡലുമായ അനന്യ പാണ്ഡെ ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയയുടെ പുതിയ കാമ്പയിനില്‍. പുതുവര്‍ഷ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് സാധാരണയായി ഉണ്ടാകാറുള്ള സമ്മര്‍ദ്ദത്തെക്കുറിച്ചാണ് അനന്യ പാണ്ഡെ ക്യാമ്പയിനില്‍ വെളിപ്പെടുത്തുന്നത്. അപ്രാപ്യമായ ലക്ഷ്യങ്ങള്‍ക്കു പിന്നാലെ പോകുന്നതിന് പകരം, ജീവിതത്തില്‍ മാറ്റം വരുത്താന്‍ കഴിയുന്ന ലളിതമായ ശീലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് അനന്യ പറയുന്നു. ഒരു പിടി കാലിഫോര്‍ണിയ ബദാം കഴിച്ചുകൊണ്ടാണ് തന്റെ ദിവസം ആരംഭിക്കുന്നതെന്ന്, ദിനചര്യയിലെ ഒരു ശീലത്തെക്കുറിച്ച് എടുത്തുപറയവെ അനന്യ ചൂണ്ടിക്കാട്ടി.
ഒരു പിടി കാലിഫോര്‍ണിയ ബദാം കഴിച്ചുകൊണ്ടാണ് ദിവസം ആരംഭിക്കുന്നതു പോലും: അനന്യ പാണ്ഡെ എബിസി കാമ്പയിനില്‍
