എംഡിക്ക് താത്പര്യമുണ്ട്  പണം ഒരു പ്രശ്നമല്ല; താല്പര്യമി ല്ലെന്ന് പറഞ്ഞപ്പോൾ പിന്നെ ചോദിച്ചത്;  മോശം അനുഭ വം പങ്കുവെച്ച് അനാർക്കലി മരിക്കാർ

ആ​ന​ന്ദം എ​ന്ന സി​നി​മ​യി​ലൂ​ടെ സി​നി​മാ രം​ഗ​ത്തേ​ക്ക് വ​ന്ന ന​ടി​യാ​ണ് അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ. 2016 ലാ​ണ് ആ​ന​ന്ദം റി​ലീ​സ് ചെ​യ്യു​ന്ന​ത്. പി​ന്നീ​ട് വി​മാ​നം, ഉ​യ​രെ, മ​ന്ദാ​രം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ അ​നാ​ർ​ക്ക​ലി അ​ഭി​ന​യി​ച്ചു. സു​ലൈ​ഖ മ​ൻ​സി​ൽ, ബി ​മു​ത​ൽ 44 വ​രെ എ​ന്നി​വ​യാ​ണ് അ​നാ​ർ​ക്ക​ലി​യു​ടെ പു​തി​യ സി​നി​മ​ക​ൾ.

അ​ടു​ത്ത​യി​ടെ ഒ​ര​ഭി​മു​ഖ​ത്തി​ൽ ത​നി​ക്ക് ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ വ​ന്ന കോ​ളി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രി​ക്കു​ക​യാ​ണ് അ​നാ​ർ​ക്ക​ലി. ത​നി​ക്ക് അ​സ്വാ​ഭി​ക​മാ​യി തോ​ന്നി​യ ഒ​രു ആ​രാ​ധ​ക​ന്‍റെ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ചും അ​നാ​ർ​ക്ക​ലി സം​സാ​രി​ച്ചു.

പു​ള്ളി എ​ല്ലാ ദി​വ​സ​വും പു​ള്ളി​യു​ടെ ജീ​വി​ത​ത്തി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ മെ​സേ​ജ​യയ്​ക്കും. ഇ​ട​യ്ക്ക് ഞാ​നെ​ടു​ത്ത് നോ​ക്കു​മാ​യി​രു​ന്നു. മു​ഴു​വ​നി​രു​ന്ന് വാ​യി​ക്കും.

ഞ​ങ്ങ​ൾ റി​ലേ​ഷ​നാ​ണെ​ന്ന രീ​തി​യി​ലാ​ണ് പു​ള്ളി എ​ന്നോ​ട് സം​സാ​രി​ക്കു​ന്ന​ത്. ഭ​യ​ങ്ക​ര കാ​വ്യാ​ത്മ​ക​മാ​യി​ട്ട് ഓ​രോ കാ​ര്യ​ങ്ങ​ളെ​ഴു​തും. ചി​ല​പ്പോ​ൾ നീ ​ഇ​ന്നി​ട്ട പോ​സ്റ്റ് എ​നി​ക്കി​ഷ്ട​പ്പെ​ട്ടി​ല്ല എ​ന്നൊ​ക്കെ.

എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ന്‍റ​റ​സ്റ്റിം​ഗ് ആ​യാ​ണ് തോ​ന്നി​യ​ത്. പ​ക്ഷെ എ​ന്തോ​യൊ​രു പ്ര​ശ്നം പു​ള്ളി​ക്കു​ണ്ട്. പു​ള്ളി ഓ​ക്കെ അ​ല്ല- അ​നാ​ർ​ക്ക​ലി പ​റ​ഞ്ഞു.
കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വ​ങ്ങ​ൾ ത​നി​ക്ക് വ​ന്നി​ട്ടി​ല്ലെ​ന്ന് അ​ഭി​മു​ഖ​ത്തി​നി​ടെ മ​റ്റൊ​രു ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി അ​നാ​ർ​ക്ക​ലി പ​റ​ഞ്ഞു.

ആ​രും അ​ങ്ങ​നെ എ​ന്നോ​ട് മോ​ശ​മാ​യൊ​ന്നും ചോ​ദി​ച്ചി​ട്ടി​ല്ല. അ​തെ​ന്താ എ​ന്നോ​ടാ​രും അ​ങ്ങ​നെ ചോ​ദി​ക്കാ​ത്ത​തെ​ന്ന് ഞാ​നെ​പ്പോ​ഴും വി​ചാ​രി​ക്കും. എ​ന്നെ​ക്കാ​ണു​മ്പോ​ൾ ഒ​രു ബോ​ൾ​ഡ് ഫീ​ലിം​ഗ് ഒ​ക്കെ​യു​ണ്ട​ല്ലോ.

അ​താ​ണോ​യെ​ന്ന് അ​റി​യി​ല്ല. പ​ക്ഷെ അ​ടു​ത്തി​ടെ ഒര​നു​ഭ​വം ഉ​ണ്ടാ​യി. ദു​ബാ​യി​യി​ലൊ​രു ഉ​ദ്ഘാ​ട​നം. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് പാ​ർ​ട്ടി​യു​ണ്ട്. പാ​ർ​ട്ടി ക​ഴി​ഞ്ഞി​ട്ട് അ​വി​ടെത​ന്നെ നി​ൽ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു.

അ​തെ​ന്തി​ന് അ​വി​ടെത​ന്നെ നി​ൽ​ക്ക​ണം എ​ന്ന് ചോ​ദി​ച്ചു. ചോ​ദി​ച്ച് ചോ​ദി​ച്ച് അ​വ​സാ​നം അ​യാ​ൾ പ​റ​ഞ്ഞു. എം​ഡി​ക്ക് അ​നാ​ർ​ക്ക​ലി​യോ​ട് താ​ൽ​പ​ര്യ​മു​ണ്ട്, പേ​യ്മെ​ന്‍റ് ഒന്നും പ്ര​ശ്ന​മ​ല്ലെ​ന്നും പ​റ​ഞ്ഞു.

എ​നി​ക്കാ​ണെ​ങ്കി​ൽ ഭ​യ​ങ്ക​ര സ​ന്തോ​ഷം. ആ​രെ​ങ്കി​ലും എ​ന്നോ​ടങ്ങനെ ചോ​ദി​ച്ച​ല്ലോ​യെ​ന്ന്. താ​ത്​പ​ര്യ​മി​ല്ലെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. താ​ത്​പ​ര്യ​മു​ണ്ടാ​വാ​ൻ ചാ​ൻ​സു​ള്ള മ​റ്റ് സെ​ലി​ബ്ര​റ്റീ​സു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ചു. പോ​ടോ​ എന്ന് ഞാ​ൻ പ​റ​ഞ്ഞു-​അ​നാ​ർ​ക്ക​ലി ചി​രി​ച്ച് കൊ​ണ്ട് പ​റ​ഞ്ഞു.

Related posts

Leave a Comment