ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ ആണ് ഞാന്‍ വലിയ നിലയില്‍ എത്താന്‍ കാരണം ! അനാര്‍ക്കലി മരിക്കാര്‍ പറയുന്നതിങ്ങനെ…

മലയാളി യുവാക്കളുടെ ഇഷ്ടതാരമാണ് അനാര്‍ക്കലി മരിക്കാര്‍. വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്.

ഉയരെ,മന്ദാരം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ താരം അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനാര്‍ക്കലി.

താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ ലോകത്ത് വൈറലാകാറുണ്ട്. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.

ഇപ്പോള്‍ തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാമില്‍ തന്നെ ഇത്രയും വളര്‍ത്തിയത് ഇത്തരം കാര്യങ്ങള്‍ ആണ് അതിനാല്‍ ഇവര്‍ക്ക് നന്ദി പറയണമെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു.

ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കവേയാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഓണ്‍ലൈന്‍ ആക്രമണങ്ങളാണ് ഞാനൊക്കെ ഇന്‍സ്റ്റഗ്രാമില്‍ വലിയ നിലയില്‍ എത്താന്‍ കാരണം.

അപ്പോള്‍ അവരോട് നന്ദി പറയണം. പിന്നെ അത്തരം ആക്രമണങ്ങള്‍ എന്നെ മാനസ്സികമായി ബാധിക്കാന്‍ സമ്മതിക്കാറില്ല. അതിനെ അവഗണിക്കുകയാണ് പതിവ്.

ഒരിക്കല്‍ പോലും സൈബര്‍ ആക്രമണങ്ങളില്‍ വിഷമിച്ചിരുന്നിട്ടില്ല. ആദ്യമായി ഉണ്ടായപ്പോള്‍ പോലും. അനാര്‍ക്കലി പറഞ്ഞു.

Related posts

Leave a Comment