എന്തൊരു ക്രൂരത! ജനിക്കുന്നത് പെണ്‍കുഞ്ഞായിരിക്കുമെന്ന പ്രവചനം, ഗര്‍ഭിണിയായ മരുമകള്‍ക്ക് നേരെ അമ്മായിയമ്മയുടെ ആസിഡ് ആക്രമണം

aഗര്‍ഭിണിക്ക് നേരെ ഭര്‍തൃമാതാവിന്റെയും വീട്ടുകാരുടെയും സിഡ് ആക്രമണം. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ സ്വദേശിയായ ഗിരിജയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ഗിരിജ പ്രസവിക്കുന്നത് പെണ്‍കുഞ്ഞിനെയായിരിക്കുമെന്ന് കുടുംബജോത്സ്യന്‍ പ്രവചിച്ചിരുന്നു. ഗിരിജയ്ക്കുനേരെ ആക്രമണമുണ്ടാകാനുള്ള കാരണം ഇതാണ്. വയറ്റില്‍ പൊള്ളലേറ്റ 27കാരിയായ ഗിരിജ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗിരിജയ്ക്ക് ഒന്നര വയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്.

ഗിരിജയ്ക്കുണ്ടാകുന്ന രണ്ടാമത്തെ കുഞ്ഞും പെണ്ണാകുമെന്ന പ്രവചനമാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്. ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്തൃവീട്ടുകാര്‍ പറഞ്ഞെങ്കിലും ഗിരിജ സമ്മതിച്ചില്ല. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് ഗിരിജയുടെ വയറ്റില്‍ ആസിഡ് ഒഴിച്ചത്. വയറ്റില്‍ 30 ശതമാനം പൊള്ളലേറ്റ യുവതി ഇപ്പോഴും ചികിത്സയിലാണ്. അതേസമയം, ഭര്‍തൃ മാതാവും സഹോദരിയും ചേര്‍ന്ന് ഗിരിജയെ കൊല്ലാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറയുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് പോലീസ് വിവരമറിഞ്ഞത്. ഗിരിജയുടെ ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും പോലീസ് അറസ്റ്റു ചെയ്തു. ഓഗസ്റ്റ് 19 ന് നടന്ന സംഭവം ഒരാഴ്ച്ചയ്ക്ക് ശേഷം ഓഗസ്റ്റ് 26നാണ് പൊലീസ് അറിഞ്ഞത്.

ആസിഡ് ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ പൊതുവിപണിയില്‍ ആസിഡ് വില്പന നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. ലൈസന്‍സുള്ള വ്യാപാരികളിലൂടെ മാത്രം വില്പന നടത്താനുള്ള അനുമതി നല്കാനാണ് സര്‍ക്കാര്‍ നീക്കം.

Related posts