മാഡ്രിഡില്‍ അട്ടിമറി

മാ​ഡ്രി​ഡ്: മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ൾ​സ് ടെ​ന്നീ​സി​ൽ വ​ന്പ​ൻ അ​ട്ടി​മ​റി. നാ​ലാം റൗ​ണ്ടി​ൽ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ ചാ​ന്പ്യ​ൻ എ​ലീ​ന റ​ബാ​ക്കി​ന ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. 56-ാം റാ​ങ്ക് താ​രം അ​ന​സ്താ​സി​യ പൊ​ട്ട​പ്പോ​വ 7-6 (10/8), 6-4 സ്കോ​റി​ന് റ​ബാ​ക്കി​ന​യെ അ​ട്ടി​മ​റി​ച്ചു.

മൂ​ന്നാം സീ​ഡ് കൊ​ക്കോ ഗൗ​ഫും അ​ട്ടി​മ​റി​ക്കി​ര​യാ​യി പു​റ​ത്താ​യി. മൂ​ന്ന് സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ലി​ൻ​ഡ നോ​സ്കോ​വ 6-4, 1-6, 7-5(7-5) സ്കോ​റി​ന് ടൈ-​ബ്രേ​ക്ക​റി​ൽ ജ​യം പി​ടി​ച്ചെ​ടു​ത്തു. ലോ​ക ഒ​ന്നാം ന​ന്പ​ർ താ​രം അ​രീ​ന സ​ബ​ലെ​ങ്ക 6-7 (1/7), 6-3, 6-2 സ്കോ​റി​ന് ന​വോ​മി ഒ​സാ​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നു.

സ്വ​രേ​വി​ന് ജ​യം
പു​രു​ഷ സിം​ഗി​ൾ​സി​ൽ ര​ണ്ടാം സീ​ഡ് അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വി​നും യാ​നി​ക് സി​ന്ന​റി​നും മു​ന്നേ​റ്റം. ആ​റാം സീ​ഡ് മു​സേ​ട്ടി അ​ട്ടി​മ​റി​യി​ലൂ​ടെ പ​രാ​ജ​യം രു​ചി​ച്ചു.

മൂ​ന്നാം റൗ​ണ്ടി​ൽ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വ് (6-3, 7-6) ടെ​റ​ൻ​സ് ആ​റ്റ്മാ​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. യാ​നി​ക് സി​ന്ന​ർ 6-2, 7-5 സ്കോ​റി​ന് കാ​മ​റോ​ണ്‍ നോ​റി​യെ​യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ആ​റാം സീ​ഡ് ലോ​റ​ൻ​സോ മു​സെ​റ്റി അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. ജി​രി ലെ​ഹെ​ക്കാ​യാ​ണ് 6-3, 6-3 സ്കോ​റി​ന് മു​സെ​റ്റി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment