നടന്‍ അനീഷിനു കൂട്ടായി ഐശ്വര, വിവാഹം ജീവിതത്തിലേക്ക് കടക്കുന്നത് സാമൂഹ്യപ്രതിബദ്ധതയുള്ള നടന്‍

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ അനീഷ് ജി മേനോന്‍ വിവാഹിതനാവുകയാണ്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്. മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഐശ്വര്യ രാജനും കൂടി ചേരുന്നുവെന്നും കല്യാണ തീയതി എല്ലാവരെയും അറിയിക്കാമെന്നും താരം പറയുന്നു.

വളരെ ലളിതമായ ചടങ്ങില്‍ എല്ലാവര്‍ക്കും ഒത്തുകൂടാം. എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാവണമെന്നും അനീഷ്് കുറിച്ചിട്ടുണ്ട്.. മോതിരമാറ്റത്തിനിടയിലെ ചിത്രവും അദ്ദേഹം ഫോസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപൂര്‍വ്വരാഗത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ഇപ്പോള്‍ ഒടിയനിലെത്തി നില്‍ക്കുകയാണ്. റിലീസ് ചെയ്യാനിരിക്കുന്ന നിരവധി സിനിമകളില്‍ ഈ താരം അഭിനയിച്ചിട്ടുണ്ട്.

ബെസ്റ്റ് ആക്ടര്‍, ദൃശ്യം, വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാപ്പുച്ചിനോ, തുടങ്ങിയ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്. സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരനാണ് താനെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അയല്‍വാസിയുടെ ബാഗ് തട്ടിയെടുത്ത പിടിച്ചുപറി സംഘത്തെ സാഹസികമായി നേരിട്ടതും പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയതുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം.

Related posts