എ​ന്‍റെ അ​ന്ത​സി​ന് ക​ള​ങ്കം വ​രു​ത്തി: നീ​തി​ക്കാ​യി പോ​രാ​ടും

അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​യ ന​ടി​യാ​ണ് അ​ന്ന രാ​ജ​ൻ. ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ൽ ഇ​ന്ന് ഏ​റെ സ​ജീ​വ​മാ​ണ് താ​രം. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ സ​ജീ​വ​മാ​യ അ​ന്ന​യ്ക്ക് ആ​രാ​ധ​ക​രും ഏ​റെ​യാ​ണ്. ഇ​പ്പോ​ഴി​താ ത​ന്‍റെ​യൊ​രു ഫോ​ട്ടോ അ​ശ്ലീ​ത​ല നി​റ​ച്ച് എ​ഡി​റ്റ് ചെ​യ്ത​തി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ചി​രി​ക്കു​ക​യാ​ണ് അ​ന്ന രാ​ജ​ൻ. ഒ​രു ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ ആ​ണ് ഈ ​ഫോ​ട്ടോ വ​ന്നി​രി​ക്കു​ന്ന​ത്. അ​ന്ന​യ്ക്കൊ​പ്പം വേ​റെ പ​ല ന​ടി​മാ​രു​ടേ​യും ഫോ​ട്ടോ​ക​ൾ അ​ശ്ലീ​ല​ത നി​റ​ച്ച് ഇ​തി​ൽ എ​ഡി​റ്റ് ചെ​യ്തി​ട്ടി​ട്ടു​ണ്ട്.

അ​ശ്ലീ​ല​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ രീ​തി​യി​ൽ ഇ​ത് പോ​സ്റ്റ് ചെ​യ്ത​ത് ത​ന്‍റെ അ​ന്ത​സി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്നും നീ​തി ല​ഭി​ക്കും വ​രെ നി​യ​മ​പ​ര​മാ​യി പോ​രാ​ടു​മെ​ന്നും അ​ന്ന രാ​ജ​ൻ അ​റി​യി​ച്ചു. ഇ​തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പോ​ലീ​സി​നോ​ടും സൈ​ബ​ർ പോ​ലീ​സി​നോ​ടും അ​ന്ന അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. വേ​ണ്ട തെ​ളി​വു​ക​ൾ താ​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞ അ​ന്ന, ഔ​ദ്യോ​ഗി​ക​മാ​യി പോ​ലീ​സ് പ​രാ​തി​യും ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചു.

ഈ ​ഫോ​ട്ടോ ദു​രു​ദ്ദേ​ശ​ത്തോ​ടെ എ​ഡി​റ്റ് ചെ​യ്ത്, അ​ശ്ലീ​ല​വും അ​പ​കീ​ർ​ത്തി​പ​ര​വു​മാ​യ രീ​തി​യി​ൽ പോ​സ്റ്റ് ചെ​യ്ത​ത് എ​ന്‍റെ അ​ന്ത​സി​നെ ക​ള​ങ്ക​പ്പെ​ടു​ത്താ​നാ​ണ്. ഇ​ത് ല​ജ്ജാ​ക​ര​വും ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കാ​ത്ത​തും എ​ന്‍റെ സ്വ​കാ​ര്യ​ത​യു​ടേ​യും അ​ന്ത​സി​ന്‍റെ​യും ഗു​രു​ത​ര​മാ​യ ലം​ഘ​നവു​മാ​ണ്. ഈ ​അ​ക്കൗ​ണ്ട് ഞാ​ൻ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ റി​പ്പോ​ർ​ട്ട് അ​ടി​ച്ചി​ട്ടു​ണ്ട്. ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ പ്ര​കാ​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കും. ഇ​ത്ത​ര​ത്തി​ൽ ഫോ​ട്ടോ എ​ഡി​റ്റ് ചെ​യ്ത, പ്ര​ച​രി​പ്പി​ച്ച വ്യ​ക്തി​ക​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. നീ​തി ല​ഭി​ക്കു​ന്ന​ത് വ​രെ ഞാ​ൻ ഇ​തി​നോ​ട് പോ​രാ​ടു​ക ത​ന്നെ ചെ​യ്യും. ഇ​ത്ത​രം അ​ധി​ക്ഷേ​പ​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ സ​പ്പോ​ർ​ട്ട് ചെ​യ്യു​ക​യോ ഷെ​യ​ർ ചെ​യ്യു​ക​യോ ചെ​യ്യ​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു- അ​ന്ന രാ​ജ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment