മക്കളാണ് കൊല്ലരുത്..! ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന് ഭീ​ഷ​ണി​യാ​യി ഉ​ണ​ങ്ങി​യ തെ​ങ്ങു​ക​ൾ; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത് അധികൃതർ

anganvadi-thenguനാ​ദാ​പു​രം: വി​ല​ങ്ങാ​ട് അ​ടു​പ്പി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന് ഭീ​ഷ​ണി​യാ​യി മൂ​ന്ന് ഉ​ണ​ങ്ങി​യ തെ​ങ്ങു​ക​ൾ. കോ​ള​നി​യി​ലെ ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന് ഭീ​ഷ​ണി​യു​യ​ർ​ത്തി ഉ​ണ​ങ്ങി​യ തെ​ങ്ങു​ക​ൾ നി​ൽ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​റെ മാ​സ​ങ്ങ​ളാ​യി.​

ഏ​ത് നി​മി​ഷ​വും കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് വീ​ഴാ​ൻ പാ​ക​ത്തി​ലാ​ണ്. പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള​ള​ത് എ​ന്നാ​ൽ ഈ ​തെ​ങ്ങു​ക​ൾ മു​റി​ച്ച് മാ​റ്റാ​ൻ ന​ട​പ​ടി​ക​ളൊ​ന്നും ആ​യി​ട്ടി​ല്ല. ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തെ വാ​യ​ന​ശാ​ല​ക്കും തെ​ങ്ങു​ക​ൾ ഭീ​ഷ​ണി​യാ​ണ്.

ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ങ്ങ​ൾ​ക്കും എ​ൽ​എ​സ്ജി​ഡി ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ൽ വാ​ണി​മേ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ ആ​ദി​വാ​സി കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ആം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പ​ത്തെ ഉ​ണ​ങ്ങി​യ തെ​ങ്ങു​ക​ൾ മു​റി​ച്ച് മാ​റ്റി​യി​ട്ടി​ല്ല. വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ന്ന​ത് പ​തി​വാ​ണ്.

ദി​വ​സ​ങ്ങ​ൾ ഇ​ത്ര​യാ​യി​ട്ടും തെ​ങ്ങ് വീ​ണ് കെ​ട്ടി​ടം ത​ക​രാ​നു​ള്ള സാ​ദ്ധ്യ​ത ഉ​ണ്ടെ​ന്നി​രി​ക്കെ ആ​ദി​വാ​സി കോ​ള​നി​യി​ലെ പി​ഞ്ചു കു​ഞ്ഞു​ങ്ങ​ൾ പ​ഠി​ക്കു​ന്ന ഈ ​കെ​ട്ടി​ട​ത്തെ സം​ര​ക്ഷി​ച്ചു നി​റു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​തെ പോ​യ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.  കോ​ള​നി​യി​ലെ ഉ​ണ​ങ്ങി​യ തെ​ങ്ങു​ക​ൾ മു​റി​ച്ച് മാ​റ്റി​യി​ല്ലെ​ങ്കി​ൽ വ​ൻ ദു​ര​ന്ത​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്ന് ഭ​യ​പ്പെ​ടു​ക​യാ​ണ്.

Related posts