ചൂടത്തിരിക്കാൻ ഞങ്ങൾക്ക് പറ്റില്ലല്ലോ… അ​ങ്ക​ണ​വാ​ടി കുട്ടിക​ൾ​ക്ക് അ​വ​ധി

അ​തി തീ​വ്ര ചൂ​ട് അ​നു​ഭ​വി​ക്കു​ന്ന കാ​ല​ത്ത് ഒ​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. കു​ട ഉ​ണ്ടെ​ന്നു പ​റ​ഞ്ഞാ​ലും ചൂ​ടി​ന്‍റെ കാ​ഠി​ന്യ​ത്തെ താ​ങ്ങു​ന്ന​തി​നു കു​ട​യ്ക്കും ഒ​രു പ​രി​ധി​യി​ൽ കൂ​ടു​ത​ൽ സാ​ധി​ക്കി​ല്ല.

അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ പ്രീ ​സ്കൂ​ൾ പ്ര​വ​ർ​ത്ത​നം ഒ​രാ​ഴ്ച​ത്തേ​ക്കു നി​ർ​ത്തി​വ​യ്ക്കാ​ൻ വ​നി​ത-​ശി​ശു​വി​ക​സ​ന വ​കു​പ്പ് തീ​രു​മാ​നി​ച്ചു.

ഉ​ഷ്ണ​ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി​യു​ടെ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​ങ്ക​ണ​വാ​ടി​ക​ളു​ടെ മ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​തി​വു പോ​ലെ ന​ട​ക്കും. ഈ ​കാ​ല​യ​ള​വി​ൽ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട സ​പ്ലി​മെ​ന്‍റ​റി ന്യു​ട്രി​ഷ​ൻ വീ​ടു​ക​ളി​ലെ​ത്തി​ക്കും.

Related posts

Leave a Comment