ചു​ട്ടു​പൊ​ള്ളി കേ​ര​ളം; പാ​ല​ക്കാ​ട്ട് തീ​വെ​യി​ൽ പെ​യ്യു​ന്ന ഉ​ഷ്ണ​ത​രം​ഗം; 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്; വേ​ന​ൽ​മ​ഴ ദു​ർ​ബ​ലം

തി​രു​വ​ന​ന്ത​പു​രം: ക​ത്തു​ന്ന പ​ക​ൽ​ചൂ​ടി​ന്‍റെ പി​ടി​യി​ല​മ​ർ​ന്ന് കേ​ര​ളം വെ​ന്തു​രു​കു​ന്പോ​ൾ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ മൂ​ന്നാം ദി​വ​സ​വും ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ശ​നി​യാ​ഴ്ച​യും പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ തീ​വെ​യി​ൽ പെ​യ്യു​ന്ന ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ട്ട​താ​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ സ്ഥി​രീ​ക​ര​ണം.

കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ന​ലെ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട ഏ​റ്റ​വും കൂ​ടി​യ പ​ക​ൽ താ​പ​നി​ല 41.8 ഡി​ഗ്രി സെ​ൽ​ഷ​സാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും ജി​ല്ല​യി​ൽ ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഓ​ട്ടോ​മാ​റ്റി​ക് വെ​ത​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ന​ലെ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഏ​റ്റ​വും ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​ത് മ​ങ്ക​ര​യി​ലാ​ണ്, 44.5 ഡി​ഗ്രി സെ​ൽ​ഷ​സ്. ഇ​തി​നു പു​റ​മെ മ​റ്റ് എ​ട്ട് സ്ഥ​ല​ങ്ങ​ളി​ൽ​കൂ​ടി ഇ​ന്ന​ലെ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ​സി​നു മു​ക​ളി​ലെ​ത്തി.

കൊ​ല്ല​ങ്കോ​ട് 43.3 ഡി​ഗ്രി​യും പോ​ത്തു​ണ്ടി​യി​ൽ 42.8 ഡി​ഗ്രി​യും മ​ല​ന്പു​ഴ​യി​ൽ 42.7 ഡി​ഗ്രി​യും വ​ന്ന​മ​ട​യി​ൽ 42.4 ഡി​ഗ്രി​യും ഒ​റ്റ​പ്പാ​ല​ത്ത് 42 ഡി​ഗ്രി​യും മം​ഗ​ളം ഡാം ​പ​രി​സ​ര​ത്ത് 41.8 ഡി​ഗ്രി​യും മ​ണ്ണാ​ർ​ക്കാ​ട്ട് 41.2 ഡി​ഗ്രി​യും അ​ട​യ്ക്കാ​പു​തൂ​രി​ൽ 40.7 ഡി​ഗ്രി​യും ചൂ​ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പാ​ല​ക്കാ​ടി​നു പു​റ​മെ ഇ​ടു​ക്കി ജി​ല്ല​യി​ലെ പീ​രു​മേ​ട്ടി​ൽ 40.7 ഡി​ഗ്രി​യും വെ​ള്ള​ത്തൂ​വ​ലി​ൽ 40.2 ഡി​ഗ്രി​യും ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​റ​ള​ത്ത് 40.0 ഡി​ഗ്രി​യും അ​യ്യ​ൻ​കു​ന്നി​ൽ 40.2 ഡി​ഗ്രി​യും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ പാ​ണ​ത്തൂ​രി​ൽ 41.6 ഡി​ഗ്രി​യും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​ന്ദ​മം​ഗ​ല​ത്ത് 40.1 ഡി​ഗ്രി​യും തൃ​ശൂ​ർ ജി​ല്ല​യി​ലെ വെ​ള്ളാ​നി​ക്ക​ര​യി​ൽ 41.7 ഡി​ഗ്രി​യും ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

വേ​ന​ൽ​മ​ഴ ദു​ർ​ബ​ല​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ടു​ത്ത ചൂ​ട് വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നി​ഗ​മ​നം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

വ്യാ​ഴാ​ഴ്ച വ​രെ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ​യും കൊ​ല്ലം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ 40 ഡി​ഗ്രി വ​രെ​യും കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 38 ഡി​ഗ്രി വ​രെ​യും ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി വ​രെ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ 36 ഡി​ഗ്രി വ​രെ​യും പ​ക​ൽ താ​പ​നി​ല ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.

വേ​ന​ൽ​മ​ഴ ദു​ർ​ബ​ലം; മ​ഴ​ക്കു​റ​വ് 62%

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ദു​ർ​ബ​ല​മാ​യി തു​ട​രു​ന്നു. ഇ​ന്ന​ലെ വ​രെ 62 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് സം​സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ ഇ​ന്ന​ലെ വ​രെ 131.3 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് കേ​ര​ള​ത്തി​ൽ പെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പെ​യ്ത​ത് 49.7 മി​ല്ലി​മീ​റ്റ​ർ മാ​ത്ര​മാ​ണ്. ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളും മ​ഴ​ക്കു​റ​വി​ൽ വ​ല​യു​ക​യാ​ണ്. മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് മ​ഴ​ക്കു​റ​വ് ഏ​റ്റ​വും രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​ത്.

98 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ് ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ക്കാ​ല​യ​ള​വി​ൽ ശ​രാ​ശ​രി​ക്ക് അ​ടു​ത്ത് മ​ഴ ല​ഭി​ച്ച​ത് കോ​ട്ട​യം ജി​ല്ല​യി​ൽ മാ​ത്ര​മാ​ണ്. 16 ശ​ത​മാ​നം കു​റ​വ്. സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ വ​രെ പെ​യ്ത വേ​ന​ൽ​മ​ഴ​യു​ടെ ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച് മി​ല്ലി​മീ​റ്റ​റി​ൽ, ജി​ല്ല-​പെ​യ്ത മ​ഴ (പെ​യ്യേ​ണ്ടി​യി​രു​ന്ന മ​ഴ) എ​ന്ന ക്ര​മ​ത്തി​ൽ.

ആ​ല​പ്പു​ഴ-119.1 (160.5). ക​ണ്ണൂ​ർ-5.9 (59.9). എ​റ​ണാ​കു​ളം-77.7 (138.6). ഇ​ടു​ക്കി-32.2 (187). കാ​സ​ർ​ഗോ​ഡ്-3.7 (55). കൊ​ല്ലം-74.2 (184.4). കോ​ട്ട​യം-150.3 (178.1). കോ​ഴി​ക്കോ​ട്-4.7 (93.6). മ​ല​പ്പു​റം-2.5 (105.7). പാ​ല​ക്കാ​ട്-16.1 (98.4). പ​ത്ത​നം​തി​ട്ട-147.9 (236.8). തി​രു​വ​ന​ന്ത​പു​രം-100 (150.7). തൃ​ശൂ​ർ-19.7 (94.3). വ​യ​നാ​ട്-39.4 (97.9).

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment