നാവികസേനാ കപ്പൽ നിർമാണത്തിൽ വീഴ്ച; അനിൽ അംബാനിയുടെ കന്പനിക്കെതിരേ നടപടി; വ​ലി​യ വീ​ഴ്ച വ​രു​ത്തി​യി​ട്ടും റി​ല​യ​ൻ​സു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി​യിട്ടില്ല

ന്യൂ​ഡ​ൽ​ഹി: നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ൽ നി​ർ​മാ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ അ​നി​ൽ അം​ബാ​നി​യു​ടെ ക​ന്പ​നി​ക്കെ​തി​രേ ന​ട​പ​ടി. ക​ട​ക്കെ​ണി​യി​ലാ​യ റി​ല​യ​ൻ​സ് നേ​വ​ൽ ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് (ആ​ർഎ​ൻ​ഇഎ​ൽ) ക​ന്പ​നി​യു​ടെ ബാ​ങ്ക് ഗാ​ര​ന്‍റി​ക​ൾ പ​ണ​മാ​ക്കി മാ​റ്റി​യാ​ണ് ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, 2,500 കോ​ടി​യു​ടെ ക​രാ​ർ റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണെ​ന്നും നാ​വി​ക​സേ​നാ മേ​ധാ​വി അ​ഡ്മി​റ​ൽ സു​നി​ൽ ലാം​ബ അ​റി​യി​ച്ചു.

നാ​വി​ക​സേ​ന​യു​ടെ ക​രാ​റി​ൽ വീ​ഴ്ച വ​രു​ത്തി​യ അ​നി​ൽ അം​ബാ​നി​യു​ടെ മ​റ്റൊ​രു പ്ര​തി​രോ​ധ ക​ന്പ​നി​യെ​യാ​ണ് 58,000 കോ​ടി രൂ​പ​യു​ടെ റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ൽ പ​ങ്കാ​ളി​യാ​ക്കി​യ​ത്. വ്യോ​മ​സേ​ന​യു​ടെ റ​ഫാ​ൽ വി​വാ​ദം ക​ത്തു​ന്ന​തി​നി​ട​യി​ലാ​ണു റി​ല​യ​ൻ​സ് നേ​വ​ൽ ക​ന്പ​നി​ക്കെ​തി​രേ പേ​രി​നെ​ങ്കി​ലും നാ​വി​ക​സേ​ന ന​ട​പ​ടി​യെ​ടു​ത്ത​ത്. നൂ​റു കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് ഗാ​ര​ന്‍റി​ക​ളാ​ണ് ഈ ​വ​ർ​ഷ​മാ​ദ്യം നാ​വി​ക​സേ​ന പ​ണ​മാ​ക്കി​യ​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. വ​ലി​യ വീ​ഴ്ച വ​രു​ത്തി​യി​ട്ടും റി​ല​യ​ൻ​സു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.നാ​ലു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ക​രാ​റ​നു​സ​രി​ച്ചു ക​പ്പ​ൽ കൈ​മാ​റാ​ത്ത​തി​നെ​തി​രേ​യാ​ണു ന​ട​പ​ടി​യെ​ന്നു നാ​വി​ക​സേ​നാ മേ​ധാ​വി പറഞ്ഞു.

നാ​വി​ക​സേ​ന​യു​ടെ പ​ട്രോ​ളിം​ഗി​നു​ള്ള എ​ൻ​ഒ​പി​വി (നേവൽ ഓഫ്ഷോർ പട്രോൾ വെസൽ)​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് 2011ലാ​ണ് റി​ല​യ​ൻ​സ് നേ​വ​ൽ ക​ന്പ​നി​ക്ക് നാ​വി​ക​സേ​ന ക​രാ​ർ ന​ൽ​കി​യ​ത്. നാലു വർഷമായിരുന്നു കരാർ കാലാവധി.

എന്നാൽ, 2017 ജൂ​ലൈ​യിലാണു റി​ല​യ​ൻ​സ് നേ​വ​ൽ ക​ന്പ​നി ആ​ദ്യ​ത്തെ ര​ണ്ട് പ​ട്രോ​ൾ യാ​ന​ങ്ങ​ൾ ഗു​ജ​റാ​ത്തി​ലെ പി​പാ​വാ​വി​ലു​ള്ള ക​പ്പ​ൽ​ശാ​ല​യി​ൽ പു​റ​ത്തി​റ​ക്കി​യത്. മൊ​ത്തം അ​ഞ്ചു ക​പ്പ​ലു​കളാ​ണ് ഇ​വി​ടെ നി​ർ​മി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം മ​ധ്യ​ത്തോ​ടെ ക​പ്പ​ലു​ക​ൾ കൈ​മാ​റാ​മെ​ന്നാ​ണു റി​ല​യ​ൻ​സ് ക​ന്പ​നി​യു​ടെ അ​വ​സാ​ന​ത്തെ ഓ​ഫ​ർ. വാ​യ്പ ന​ൽ​കി​യ ഐ​ഡി​ബി​ഐ ബാ​ങ്ക് പ​ണം ഈ​ടാ​ക്കാ​ൻ റി​ല​യ​ൻ​സി​നെ​തി​രേ കേ​സ് കൊ​ടു​ത്തി​ട്ടു​ണ്ട്.

Related posts