മിണ്ടാതിരിക്കരുത് ! ആണധികാരത്തിന്റെയും സത്രീവിരുദ്ധതയുടെയും ഇടമായി നമ്മുടെ ചലച്ചിത്രമേഖല മുദ്രകുത്തപ്പെടാതിരിക്കാന്‍ നിങ്ങള്‍ മാനം വെടിയണം; ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരേ ആഞ്ഞടിച്ച് അഞ്ജലി മേനോന്‍…

നടി ഭാവനയ്‌ക്കെതിരേ നടന്‍ ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായകയും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസിയിലെ അംഗവുമായ അഞ്ജലി മേനോന്‍.

ഇത്തരമൊരു സംഭവത്തില്‍ അച്ചടക്ക നടപടിക്ക് പോലും സംഘടന മുതിരാത്തത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിക്കുന്നു.

‘നെയിംലസ് ആന്‍ഡ് ഷെയിംലസ്’ എന്ന തലക്കെട്ടിലുള്ള ബ്ലോഗിലാണ് അഞ്ജലി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇടവേള ബാബുവിന്റെ ‘മരണ’പ്രസ്താവനയ്‌ക്കെതിരേ നിരവധി ആളുകളാണ് ഇതിനോടകം രംഗത്തു വന്നത്.

അഞ്ജലിയുടെ കുറിപ്പ് ഇങ്ങനെ…

സിനിമയില്‍ വനിതാ സഹപ്രവര്‍ത്തകരോട് ബഹുമാനം പുലര്‍ത്തുന്നവര്‍ പോലും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഈ നിശബദ്ത അപകടകരമാണ്.

ആണധികാരത്തിന്റെയും സത്രീവിരുദ്ധതയുടെയും ഇടമായി നമ്മുടെ ചലച്ചിത്രമേഖല മുദ്രകുത്തപ്പെടാതിരിക്കാന്‍ നിങ്ങള്‍ മാനം വെടിയണം.

അതിജീവിച്ചവളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ ഇവിടെയുള്ള സ്ത്രീകള്‍ക്ക് വേണ്ടിയാണ് ശബ്ദിക്കുന്നത്. നമ്മളില്‍ പലരെക്കാള്‍ ജീവനുണ്ടവള്‍ക്ക്.

സമൂഹ മാധ്യമത്തില്‍ ഒരു പോസ്റ്റിടാനോ ഐക്യപ്പെടാനോ വേണ്ടിയല്ല ഈ പറയുന്നത്.

തുല്യതക്ക് വേണ്ടിയുള്ള നിലപാടും ഇത്തരം സാഹചര്യങ്ങളിലുള്ള പ്രതികരണവുമാണ് ആവശ്യപ്പെടുന്നത്. അതല്ലെങ്കില്‍ എല്ലാവരും വെറും ഷമ്മിമാരായിപ്പോകും.

Related posts

Leave a Comment