കു​ഞ്ഞി​നെ മു​ല​യൂ​ട്ടു​ന്ന ചി​ത്രം ! അ​ഞ്ജ​ലി സോ​നം ക​പൂ​റി​നെ അ​നു​ക​രി​ച്ച് വൈ​റ​ലാ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണോ ? കിടിലന്‍ മറുപടിയുമായി നടി അ​ഞ്ജ​ലി നാ​യ​ര്‍

ബോ​ളി​വു​ഡ് ന​ടി സോ​നം ക​പൂ​ര്‍ മേ​യ്ക്ക​പ്പ് ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ത​ന്‍റെ കു​ഞ്ഞി​നെ മു​ല​യൂ​ട്ടു​ന്ന ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

സോ​ന​ത്തി​ന്‍റെ വീ​ഡി​യോ​യ്ക്കും ചി​ത്ര​ത്തി​നും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ലൈ​ക്കും ക​മ​ന്‍റു​ക​ളും ല​ഭി​ച്ചു. സോ​ന​ത്തി​ന്‍റെ പോ​സ്റ്റി​നു താ​ഴെ ഭ​ര്‍​ത്താ​വ് അ​ഹൂ​ജ ന​ല്‍​കി​യ അ​ടി​ക്കു​റി​പ്പും ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു.

ദൃ​ശ്യം-2-​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ താ​ര​മാ​യി മാ​റി​യ അ​ഞ്ജ​ലി നാ​യ​ര്‍ ത​ന്‍റെ പി​ഞ്ചോ​മ​ന​യെ മൂ​ല​യൂ​ട്ടി​ക്കൊ​ണ്ട് ഡ​ബ്ബ് ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ഇ​ന്‍​സ്റ്റ​ഗ്ര​മി​ലൂ​ടെ​യാ​ണ് ന​ടി ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യ ചി​ത്ര​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചു​മു​ള്ള ക​മ​ന്‍റു​ക​ളും വൈ​റ​ലാ​യി​ട്ടു​ണ്ട്.

അ​ഞ്ജ​ലി സോ​നം ക​പൂ​റി​നെ അ​നു​ക​രി​ച്ച് വൈ​റ​ലാ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണോ എ​ന്ന ക​മ​ന്‍റി​ന് സോ​ന​ത്തി​ന് ആ​കാ​മെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് അ​ഞ്ജ​ലി​ക്ക് ആ​യി​ക്കൂ​ടാ എ​ന്ന മ​റു​പ​ടി ക​മ​ന്‍റും ശ്ര​ദ്ധേ​യ​മാ​യി.

ഒ​രു ഡ​ബ്ബി​ംഗ് അ​പാ​ര​ത എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് അ​ഞ്ജ​ലി ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​ത്. ത​മി​ഴ് സം​വി​ധാ​യ​ക​നാ​യ അ​രു​ണി​ന്‍റെ ന​മ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ മ​ല​യാ​ളം വേ​ര്‍​ഷ​നു​വേ​ണ്ടി​യാ​ണ് അ​ഞ്ജ​ലി ഡ​ബ്ബ് ചെ​യ്യാ​നെ​ത്തി​യ​ത്.

പി​ഞ്ചു കു​ഞ്ഞി​നെ കൈ​യി​ല്‍ വ​ച്ചാ​ണ് ന​ടി ഡ​ബ്ബിംഗ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. അ​ഞ്ജ​ലി ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് ന​മ​ന്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​ത്.

ഗ​ര്‍​ഭി​ണി​യാ​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു അ​ഞ്ജ​ലി ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച​തും.

Related posts

Leave a Comment