അച്ഛനെ വീട്ടില്‍ പൂട്ടിയിട്ട് പെണ്‍കുട്ടി കാമുകനെ കാണാന്‍ പോയി; യുവാവിനെ കാമുകിയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു; അച്ഛനും അമ്മയും അറസ്റ്റില്‍

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ 23കാ​ര​നാ​യ ഫോ​ട്ടാ​ഗ്രഫ​റെ വെ​ട്ടി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ അ​ച്ഛ​നും അ​മ്മ​യും ബ​ന്ധു​വും അ​റ​സ്റ്റി​ൽ. ഇ​രു​പ​ത് വ​യ​സു​ള്ള യു​വ​തി​യു​മാ​യി കൊ​ല്ല​പ്പെ​ട്ട അ​ങ്കി​ത് മൂ​ന്ന് വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ബ​ന്ധ​ത്തി​ന് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം എ​തി​രാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ച്ഛ​നെ​യും സ​ഹോ​ദ​ര​നെ​യും വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട​തി​നു​ശേ​ഷം പെ​ൺ​കു​ട്ടി അ​ങ്കി​തി​നെ കാ​ണാ​ൻ പോ​യി.

ഇ​തി​ൽ ക്ഷു​ഭി​ത​നാ​യ അ​ച്ഛ​ൻ രാ​ത്രി ഒ​ന്പ​തി​ന് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​ന്ന അ​ങ്കി​തി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്കി​തി​ന്‍റെ വീ​ടിന് തൊ​ട്ട​ടു​ത്താ​യി ഒ​ളി​ച്ചു നി​ന്ന സം​ഘം മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ട് ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് അ​ങ്കി​തി​ന്‍റെ അ​മ്മ പു​റ​ത്ത് വ​ന്ന​പ്പോ​ൾ മ​ക​ൻ വെട്ടേറ്റ് കി​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ് കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴു​ത്തി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് അ​ങ്കി​തി​ന്‍റെ അ​യ​ൽ​വാ​സി ആ​യി​രു​ന്ന​പ്പോ​ഴാ​ണ് ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ യു​വ​തി ഇ​യാ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. എ​ന്നാ​ൽ കു​ടും​ബം ഇ​വി​ടെ നി​ന്നും മാ​റി താ​മ​സി​ച്ചെ​ങ്കി​ലും ഇ​രു​വ​രും ത​ങ്ങ​ളു​ടെ പ്ര​ണ​യ ബ​ന്ധം തു​ട​ർ​ന്നു. ഇ​തേ​ച്ചൊ​ല്ലി പ​ല​പ്രാ​വ​ശ്യം അ​ങ്കി​തും പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​വും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​ജ​യ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

Related posts