അ​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ന​ല്ല കാ​ര്യ​മാ​യി മാ​റി

ഭാവിയിൽ ‍ എ​ന്താ​ക​ണം എ​ന്ന ചോ​ദ്യ​ത്തി​ന് എ​നി​ക്ക് ഒ​രു ഉ​ത്ത​ര​മേ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്ലാ​വ​രും പ​റ​യു​ന്ന കൂ​ട്ട​ത്തി​ല്‍ എ​ന്തെ​ങ്കി​ലും പ​റ​യു​മെ​ന്ന് മാ​ത്രം. ആ​ര്‍​ട്ട് റി​ലേ​റ്റ​ഡ് കാ​ര്യ​ങ്ങ​ള്‍ ഇ​ഷ്ട​മാ​യ​തുകൊ​ണ്ട് അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം എ​ന്നാ​യി പി​ന്നീ​ട്.

അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ പോ​യി ആ​നി​മേ​ഷ​ന്‍ പ​ഠി​ക്ക​ണം എ​ന്നൊ​ക്കെ ആ​യി​രു​ന്നു ആ​ഗ്ര​ഹം. എ​നി​ക്ക് പ​റ്റി​യ​ത​ല്ലെ​ന്ന് പി​ന്നീ​ട് മ​ന​സി​ലാ​യി. അ​തു​ക​ഴി​ഞ്ഞ് ഫാ​ഷ​ന്‍ ഡി​സൈ​ന്‍ ചെ​യ്യാ​മെ​ന്നാ​യി.

അ​പ്പോ​ഴൊ​ക്കെ വീ​ട്ടി​ല്‍ നി​ന്നും എ​ങ്ങ​നെ എ​ങ്കി​ലും പു​റ​ത്തേ​ക്ക് ചാ​ട​ണം എ​ന്ന​താ​യി​രു​ന്നു ആ​ഗ്ര​ഹം. കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കാ​ന്‍ വേ​ണ്ടി​യാ​ണ് ഈ ​കോ​ഴ്‌​സ് നോ​ക്കി​യ​ത്. എ​ന്നാ​ല്‍ അ​പ്പ​ന്‍ കൗ​ണ്ട​ര്‍ ചെ​യ്തു. കേ​ര​ള​ത്തി​ലു​ള്ള എ​ന്തെ​ങ്കി​ലും പ​ഠി​ക്കൂ എ​ന്നാ​യി.

അ​ങ്ങ​നെ എ​റ​ണാ​കു​ള​ത്തെ സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ല്‍ എ​ത്തി. അ​ത് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ന​ല്ല കാ​ര്യ​മാ​യി മാ​റി. ഡി​ഗ്രി പ​ഠ​നം ക​ഴി​ഞ്ഞു ബംഗളൂരുവില്‍ ജോ​ലി ചെ​യ്തു. ര​ണ്ടു​വ​ര്‍​ഷം വേ​ണ്ടി വ​ന്നു അ​തി​ന് അ​പ്പ​നെ​യും അ​മ്മ​യെ​യും ക​ണ്‍​വി​ന്‍​സ് ചെ​യ്യാ​ന്‍. ഒ​രു വ​ര്‍​ഷം അ​വി​ടെ ജോ​ലി ചെ​യ്തു.
– അ​ന്ന ബെ​ന്‍

Related posts

Leave a Comment