വ​ട​യ​ന്പാ​ടി ഭൂ​സ​മ​ര ഭൂ​മി​യി​ൽ സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം  ആ​നി രാ​ജ സ​ന്ദ​ർ​ശ​നം ന​ട​ത്തി

കോ​ല​ഞ്ചേ​രി: വ​ട​യ​ന്പാ​ടി ദ​ളി​ത് ഭൂ​സ​മ​ര ഭൂ​മി​യി​ൽ സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ആ​നി രാ​ജ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ സ​മ​ര​ഭൂ​മി​യി​ലെ​ത്തി​യ ഇ​വ​ർ സ​മ​ര​ക്കാ​രോ​ടും നാ​ട്ടു​ക​രോ​ടും വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. ഏ​പ്രി​ൽ ആ​ദ്യ​വാ​രം സ​മ​രം സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ലി​ലേ​ക്ക് നീ​ക്കാ​നി​രി​ക്കെ​യാ​ണ് ആ​നി രാ​ജ​യു​ടെ സ​ന്ദ​ർ​ശ​നം.

ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് സ​മ​രാ​നു​കൂ​ലി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സ​ത്വ​ര​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ ആ​നി രാ​ജ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം ഇ​വി​ടെ ചെ​ല​വ​ഴി​ച്ച​ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. ദേ​ശീ​യ കൗ​ണ്‍​സി​ലം​ഗം ക​മ​ല സ​ദാ​ന​ന്ദ​ൻ, സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ മോ​ളി വ​ർ​ഗീ​സ്, എം.​പി ജോ​സ​ഫ്, ജോ​ളി കെ.​പോ​ൾ, എ​ൻ.​കെ.​വ​ർ​ഗീ​സ് എ​ന്നി​വ​രും ആ​നി രാ​ജ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts