ചിലരൊക്കെ ഓടിവന്ന് കെട്ടിപ്പിടിക്കാറുണ്ട് ! വലിയ സ്‌നേഹമാണ് ആളുകളില്‍ നിന്ന് ലഭിക്കുന്നതെന്ന് തുറന്നു പറഞ്ഞ് അന്‍ഷിത…

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് അന്‍ഷിത. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പര കൂടെവിടെയില്‍ കേന്ദ്ര കഥാപാത്രമായ സൂര്യ കൈമളിനെ അവതരിപ്പിക്കുന്നത് അന്‍ഷിതയാണ്.

ഇപ്പോള്‍ പരമ്പരയില്‍ താന്‍ അവതരിപ്പിക്കുന്ന സൂര്യ എന്ന കഥാപാത്രത്തെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അന്‍ഷിത.

താനും സൂര്യയെന്ന കഥാപാത്രവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നാണ് അന്‍ഷിത പറയുന്നത്. താന്‍ ഹൈപ്പര്‍ ആക്ടീവും സൂര്യ കൈമള്‍ വളരെ അച്ചടക്കവും ഒതുക്കവും ഉള്ള കഥാപാത്രവുമാണെന്നാണ് അന്‍ഷിത പറയുന്നത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങളെ കുറിച്ചും സൂര്യയെന്ന കഥാപാത്രത്തിന് ലഭിക്കുന്ന പിന്തുണയെ കുറിച്ചും വിശദീകരിച്ചത്.

അന്‍ഷിദ അച്ചടക്കമുള്ള കുട്ടിയാണോ എന്ന ചോദ്യത്തിന് ശരിക്കുള്ള അന്‍ഷിത എല്ലാവരും പറയുന്നതുപോലെ അല്‍പം ഹൈപ്പര്‍ ആണെന്നായിരുന്നു താരത്തിന്റെ മറുപടി.

പുറത്തുപോകുമ്പോള്‍ വലിയ സ്നേഹമാണ് പലരില്‍ നിന്നും പ്രത്യേകിച്ച് അമ്മമാരില്‍ നിന്നും ലഭിക്കുന്നതെന്നും അന്‍ഷിത പറഞ്ഞു.

ചിലരൊക്കെ ഓടി വന്ന് കെട്ടിപ്പിടിച്ചിട്ട് സൂര്യ കൈമള്‍ എന്ന കഥാപാത്രത്തെ അവര്‍ക്ക് ഒരുപാട് ഇഷ്ടമാണെന്ന് പറയാറുണ്ടെന്നും താരം പറഞ്ഞു.

തന്റെ ഉമ്മി നല്ല ഒരു കുക്കാണെന്നും ഉമ്മിയ്ക്ക് ഒരു ഹോട്ടല്‍ തുടങ്ങണമെന്ന് ആഗ്രഹമുണ്ടെന്നും അതിനാല്‍ ഭാവിയില്‍ ഒരു ഹോട്ടല്‍ തുടങ്ങുമെന്നും അന്‍ഷിത പറയുന്നു.

മുന്നോട്ടും സീരിയല്‍ ചെയ്യണമെന്നാണ് ആഗ്രഹം, യാത്ര ചെയ്യാന്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും പ്രത്യേകിച്ച് രാത്രിയില്‍ ഡ്രൈവ് ചെയ്യാന്‍ ഇഷ്ടമാണെന്നും അന്‍ഷിത പറയുന്നു.

ഒഴിവ് സമയങ്ങളില്‍ ഉറങ്ങാനും ഭക്ഷണം കഴിക്കാനുമാണ് താന്‍ ഇഷ്ടപ്പെടുന്നത്. സീരിയലിലെ നായകന്‍ ബിപിന്‍ ജോര്‍ജുമായും അതിഥി ടീച്ചറുടെ വേഷം ചെയ്യുന്ന ശ്രീധന്യയോടും ബഹുമാനവും സ്നേഹവുമാണ് തനിക്കെന്നുമുള്ളത്.

ഋഷി എന്ന കഥാപാത്രത്തെ കാണുമ്പോള്‍ നമ്മുടെ കോളജുകളിലും ഋഷിയെപോലുള്ള അധ്യാപകര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ടെന്നും അന്‍ഷിത പറയുന്നു.

സീരിയലില്‍ വന്നശേഷം ഒരുപാട് പ്രേക്ഷക പിന്തുണ ലഭിക്കുന്നുവെന്നത് ഏറെ സന്തോഷത്തോടെയാണ് കാണുന്നതെന്നും അന്‍ഷിത പറഞ്ഞു.

നല്ല കഥാപാത്രങ്ങളുള്ള കൂടുതല്‍ സീരിയലുകള്‍ ചെയ്യാനാണ് ആഗ്രഹമെന്നും അന്‍ഷിത പറഞ്ഞു. പുറത്തിറങ്ങുമ്പോള്‍ പലരും തിരിച്ചറിയുകയും അടുത്ത് വന്ന് സംസാരിക്കുകയും ചെയ്യുന്നത് സന്തോഷം പകരുന്നുണ്ടെന്നും അന്‍ഷിത വ്യക്തമാക്കുന്നു.

Related posts

Leave a Comment