ചിലരൊക്കെ ഓടിവന്ന് കെട്ടിപ്പിടിക്കാറുണ്ട് ! വലിയ സ്‌നേഹമാണ് ആളുകളില്‍ നിന്ന് ലഭിക്കുന്നതെന്ന് തുറന്നു പറഞ്ഞ് അന്‍ഷിത…

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് അന്‍ഷിത. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പര കൂടെവിടെയില്‍ കേന്ദ്ര കഥാപാത്രമായ സൂര്യ കൈമളിനെ അവതരിപ്പിക്കുന്നത് അന്‍ഷിതയാണ്. ഇപ്പോള്‍ പരമ്പരയില്‍ താന്‍ അവതരിപ്പിക്കുന്ന സൂര്യ എന്ന കഥാപാത്രത്തെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അന്‍ഷിത. താനും സൂര്യയെന്ന കഥാപാത്രവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നാണ് അന്‍ഷിത പറയുന്നത്. താന്‍ ഹൈപ്പര്‍ ആക്ടീവും സൂര്യ കൈമള്‍ വളരെ അച്ചടക്കവും ഒതുക്കവും ഉള്ള കഥാപാത്രവുമാണെന്നാണ് അന്‍ഷിത പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിശേഷങ്ങളെ കുറിച്ചും സൂര്യയെന്ന കഥാപാത്രത്തിന് ലഭിക്കുന്ന പിന്തുണയെ കുറിച്ചും വിശദീകരിച്ചത്. അന്‍ഷിദ അച്ചടക്കമുള്ള കുട്ടിയാണോ എന്ന ചോദ്യത്തിന് ശരിക്കുള്ള അന്‍ഷിത എല്ലാവരും പറയുന്നതുപോലെ അല്‍പം ഹൈപ്പര്‍ ആണെന്നായിരുന്നു താരത്തിന്റെ മറുപടി. പുറത്തുപോകുമ്പോള്‍ വലിയ സ്നേഹമാണ് പലരില്‍ നിന്നും പ്രത്യേകിച്ച് അമ്മമാരില്‍ നിന്നും ലഭിക്കുന്നതെന്നും അന്‍ഷിത പറഞ്ഞു. ചിലരൊക്കെ ഓടി വന്ന്…

Read More