പ്രളയാനന്തരം കേരളത്തിനുണ്ടായ മാറ്റങ്ങള്‍ ചെറുതല്ല ! ജലസ്രോതസുകള്‍ വറ്റിവരളുന്നതിനും ഭൂകമ്പമുണ്ടായതിനും പിന്നാലെ വെയിലേറ്റ് ഉറുമ്പുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ തീരാദുരിതത്തിലാഴ്ത്തിയാണ് മഹാപ്രളയം കടന്നു പോയത്. പ്രളയാനന്തരം പ്രകൃതിയ്ക്കുണ്ടായ മാറ്റങ്ങള്‍ അതീവ ആശങ്കാജനകമാണ്. പ്രളയം ഒടുങ്ങിയതിനു പിന്നാലെ ജല സ്രോതസ്സുകളെല്ലാം വറ്റി വരളുന്ന അഭൂതപൂര്‍വമായ സാഹചര്യമാണുള്ളത്. അതുകൊണ്ടു തന്നെ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ ഏറെയും കടുത്ത വരള്‍ച്ചയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നവയാണ്.

വെയിലേറ്റ് പുല്‍ക്കൊടികള്‍ കരിഞ്ഞു വീഴുന്നതു പോലെ ഉറുമ്പുകള്‍ കൂട്ടത്തോടെ ചത്തു വീഴുന്നുവെന്നാണ് ഇത്തരത്തില്‍ ഏറ്റവും പുതിയതായി പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് മണ്ണിനടിയിലെ ചൂട് സഹിക്കാനാകാതെ മണ്ണിരകള്‍ ചത്തൊടുങ്ങുന്നുവെന്നും ഇരുതലമൂരികള്‍ കൂട്ടത്തോടെ മണ്ണിനടിയില്‍ നിന്നും പുറത്തേയ്ക്ക് വരുന്നുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഒരുവിധപ്പെട്ട ചൂടിനെയൊക്കെ അതിജീവിക്കുന്ന ഉറുമ്പുകളുടെ കൂട്ടമരണം സ്ഥിതി അതീവ ഗുരുതരമാണെന്ന സൂചനയാണ് നല്‍കുന്നത്.

Related posts