കുറ്റകരമായ അനാസ്ഥ! അ​ഭി​രാ​മി​ക്ക് ചി​കി​ത്സ വൈ​കി​യ​ത് ഗൗ​ര​വ​മാ​യെ​ടു​ക്ക​ണം, ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണം; ആ​ന്‍റോ ആ​ന്‍റണി

പ​ത്ത​നം​തി​ട്ട: നാ​യ​യു​ടെ ക​ടി​യേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഭി​രാ​മി​യു​ടെ മ​ര​ണ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്തി​നുശേ​ഷം മൂ​ന്നു വാ​ക്‌​സി​നു​ക​ള്‍ എ​ടു​ത്തി​ട്ടും കു​ട്ടി മ​ര​ണ​മ​ട​ഞ്ഞ​ത് വ​ള​രെ​യ​ധി​കം ഞെ​ട്ട​ല്‍ ഉ​ണ്ടാ​ക്കു​ന്ന​താ​ണ്.

വാ​ക്‌​സി​നു​ക​ളു​ടെ ഗു​ണ​മേ​ന്മ​യെ സം​ബ​ന്ധി​ച്ച് സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ആ​ശ​ങ്ക​യ്ക്ക് അ​ടി​വ​ര ഇ​ടു​ന്ന​താ​ണ് ഈ ​സം​ഭ​വം.

ക​ടി​യേ​റ്റ കു​ട്ടി​യെ പെ​രു​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ ആ​ദ്യ ഡോ​സ് വൈ​കി​യ​തും അ​ന്വേ​ഷി​ക്ക​ണം.

വാ​ക്‌​സി​ന്‍റെ കാ​ര്യ​ക്ഷ​മ​ത​യെ​ക്കു​റി​ച്ച്

പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍റെ കാ​ര്യ​ക്ഷ​മ​ത​യെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി ഗു​ണ​മേ​ന്മ ഇ​ല്ലാ​ത്ത വാ​ക്‌​സി​നു​ക​ള്‍ മു​ഴു​വ​ന്‍ പി​ന്‍​വ​ലി​ച്ച് ഫ​ല​പ്ര​ദ​മാ​യ വാ​ക്‌​സി​നു​ക​ള്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​വ​ണം.

കുറ്റകരമായ അനാസ്ഥ

ഒ​രു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഇ​രു​പ​തോ​ളം ആ​ളു​ക​ള്‍ പേ വി​ഷ​ബാ​ധ​യേ​റ്റ് മ​ര​ണ​മ​ട​യു​ക​യും ര​ണ്ടു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍​ക്ക് തെ​രു​വു നാ​യ്ക്ക​ളു​ടെ ക​ടി​യേ​ല്‍​ക്കു​ക​യും ചെ​യ്തു.

തെ​രു​വുനാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കു​ന്ന കാ​ര്യ​ത്തി​ലും ഫ​ല​പ്ര​ദ​മാ​യ വാ​ക്‌​സി​നു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന കാ​ര്യ​ത്തി​ലും യാ​തൊ​രു ന​ട​പ​ടി​യും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ള്ളു​ന്നി​ല്ല എ​ന്ന​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ്.

മു​ന്‍​പ് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റാ​ല്‍ പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ യാ​തൊ​രു ഗു​ണ​മേ​ന്മ​യു​മി​ല്ലാ​ത്ത പ്ര​തി​രോ​ധ വാ​ക്‌​സി​നു​ക​ളാ​ണ് നി​ല​വി​ല്‍ ഉ​ള്ള​ത് എ​ന്നാ​ണ് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​ത്.

ആ​യ​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഗു​ണ​മേ​ന്മ​യു​ള്ള വാ​ക്‌​സി​നു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.

ധനസഹായം അനുവദിക്കണം

അ​ഭി​രാ​മി​യു​ടെ കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും എം​പി പ​റ​ഞ്ഞു.

Related posts

Leave a Comment