ഒരു ജ്യൂസ് കുടിച്ചാൽ ഒന്നരകിക്ക്..! കടയിൽ യുവതീ യുവാക്കളുടെ തിരക്കോട് തിരക്ക്; ഷെ​യ്ക്ക് കുടിച്ചാൽ കിക്കോട് കിക്ക്;  കോഴിക്കോട്ടെ കിക്കിന്‍റെ രഹസ്യം ഞെട്ടിക്കുന്നത്…

സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: ജ്യൂ​സി​ല്‍നി​ന്ന് ‘കി​ക്ക​്’ അടി​ക്കാ​ന്‍ എ​ത്തു​ന്ന​ത് നി​ര​വ​ധി പേ​ര്‍…ഒ​ടു​വി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഉ​ള്‍​പ്പെ​ടെ ജ്യൂ​സ് ക​ട​യെ​ കു​റി​ച്ചു​ള്ള പ​രാ​തി വ്യാ​പ​ക​മാ​യ​തോ​ടെ എ​ക്‌​സൈ​സ് ന​ട​പ​ടി​യെ ടുത്തു.

കോ​ഴി​ക്കോ​ട് ബീ​ച്ചി​ലു​ള്ള ഗു​ജ​റാ​ത്തി സ്ട്രീ​റ്റി​ലെ ജ്യൂ​സ് സ്റ്റാ​ളി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് നാ​ര്‍​ക്കോ​ട്ടി​ക് സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ഞ്ചാ​വ് കു​രു ഓ​യി​ല്‍ രൂ​പ​ത്തി​ലാ​ക്കി മി​ല്‍​ക്ക് ഷെ​യ്ക്കി​ല്‍ ക​ല​ക്കി കൊ​ടു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഈ ​ക​ട​ക​ളി​ല്‍ മാ​ത്ര​മ​ല്ല മ​റ്റി​ട​ങ്ങ​ളി​ലും സ​മാ​ന​മാ​യി ജ്യൂസ് വ​ഴി ‘കി​ക്ക്’ ന​ല്‍​കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം ക​ട​ക​ള്‍ ക​ര്‍​ശ​ന നിരീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

ഈ ​ക​ട​യി​ല്‍ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​തെ​ന്നാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​വ​രും മ​റ്റ് വ്യാ​പാ​രി​ക​ളും പ​റ​യു​ന്ന​ത്.

കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​തും യു​വ​തീ-​യു​വാ​ക്ക​ള്‍ ത​ന്നെ. ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ജ്യൂ​സ് സ്റ്റാ​ളി​ല്‍ നി​ന്നും ഹെം​ബ് സീ​ഡ് ഓ​യി​ലും ക​ഞ്ചാ​വി​ന്‍റെ കു​രു​വും ചേ​ര്‍​ത്ത 200 മി​ല്ലി ദ്രാ​വ​കം പി​ടി​കൂ​ടി. സ്ഥാ​പ​ന​ത്തി​നെ​തി​രേ മ​യ​ക്കു​മ​രു​ന്ന് നി​യ​മ പ്ര​കാ​രം കേ​സ് എ​ടു​ത്തു.

സീ​ഡ് ഓ​യി​ല്‍ രാ​സ​പ​രി​ശോ​ധ​ന​യ്ക്കാ​യി കോ​ഴി​ക്കോ​ട് റീ​ജി​യ​ണ​ല്‍ കെ​മി​ക്ക​ല്‍ ലാ​ബി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. പ​രി​ശോ​ധ​ന​ാഫ​ലം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് തു​ട​ര്‍​ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

അ​തു​വ​രെ സ്ഥാ​പ​നം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ല. എ​ന്നാ​ല്‍ ഈ ​മി​ശ്രി​തം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ക​ർ​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള​ള ക​ഞ്ചാ​വി​ന്‍റെ കു​രു വ​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള​ള കൂ​ടു​ത​ല്‍ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി എ​ക്‌​സൈ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ കൂ​ടു​ത​ലാ​യി ഇത്തരം ​സ്ഥാ​പ​ന​ങ്ങളില്‍ എ​ത്തു​ന്നു​ണ്ടോ​യെ​ന്നും എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​ണ്. രാ​സ​പ​രി​ശോ​ധ​നാ​ഫ​ല​ത്തി​നു ശേ​ഷം തു​ട​ര്‍​പ​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.​

ഗു​ജ​റാ​ത്തി സ്ട്രീ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ്യൂ​സ് സ്റ്റാ​ളി​ല്‍ ക​ഞ്ചാ​വ് ചെ​ടി​യു​ടെ അ​രി ഉ​പ​യോ​ഗി​ച്ച് ഷെ​യ്ക്ക് അ​ടി​ച്ചു വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യും ഇ​തി​നെ​പ്പ​റ്റി സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യും എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​ഴി​ക്കോ​ട് ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം കോ​ഴി​ക്കോ​ട് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് നാ​ര്‍​ക്കോ​ട്ടി​ക് സ്‌​ക്വാ​ഡ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​ആ​ര്‍. ഗി​രീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts

Leave a Comment