പെട്ടു പോയെന്നാ ആദ്യം വിചാരിച്ചത് ! ആദ്യം ഭീതി തോന്നിയില്ലെങ്കിലും ദിവസം കഴിയുന്തോറും ഭയം ഇരട്ടിച്ചു; കോവിഡ് കാലത്തെ അനുഭവം പങ്കുവച്ച് നടി അനുമോള്‍…

നടി അനുമോള്‍ ഒരു യാത്രാപ്രേമിയാണ്. ഈ ഇഷ്ടം കൊണ്ടു തന്നെ താന്‍ നടത്തുന്ന യാത്രകളും വിശേഷങ്ങളും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

അനുയാത്ര എന്നു പേരിട്ടിരിക്കുന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അനുമോള്‍ തന്റെ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത്.

കൊറോണ രാജ്യത്ത് ഭീതിയോടെ പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ യാത്രകളൊക്കെയും മാറ്റിവച്ച് എല്ലാവരും വീടുകളില്‍ സുരക്ഷിതായിരിക്കുകയാണ്.

മറ്റു സ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്ത് മടങ്ങിയെത്തിവര്‍ സുരക്ഷയ്ക്കായി ഹോം ക്വാറന്റീനിലും കഴിയുന്നുണ്ട്. അക്കൂട്ടത്തില്‍ സിനിമാ താരം അനുമോളും ഉണ്ട്.

ഫിലിം മേക്കിംഗ് വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമായി മിസോറാമിലേക്ക് യാത്ര പോയിരുന്നു അനുമോള്‍.

സുരക്ഷിതയായി നാട്ടിലെത്തി 14 ദിവസത്തെ ഹോം ക്വാറന്റീനിലായിരുന്നു താരം. കൊല്‍ക്കത്തയിലേക്ക് ട്രിപ്പ് പോയിരുന്നു, അവിടെ നിന്നുമാണ് മിസോറാമിലേക്ക് തിരിച്ചത്.

അപ്പോഴാണ് കൊറോണ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം ഭീതിയായി തോന്നിയില്ലെങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും ഭയം ഇരട്ടിച്ചു.

വാര്‍ത്തകള്‍ മുഴുവനും കൊറോണയെ ചുറ്റിപറ്റിയായിരുന്നു. മിസോറാമിലെ യൂണിവേഴ്‌സിറ്റിയിലായിരുന്നു ഞങ്ങള്‍. അവിടെ കുന്നിനുമുകളിലായിരുന്നു ക്യാമ്പസ്.

യൂണിവേഴ്‌സിറ്റിയും ഹോസ്റ്റലും കാന്റീനുമൊക്കെ അടച്ചതോടെ ഞങ്ങളാകെ പെട്ടുപോകുമോ എന്ന അവസ്ഥയിലായിരുന്നു.

അങ്ങനെയാണ് നാട്ടിലേക്ക് തിരിച്ചത്. അതിനുശേഷമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അല്ലെങ്കില്‍ നാട്ടില്‍ വരാന്‍ പറ്റാതെ മിസ്സോറാമില്‍ കുടുങ്ങിയെനേ, വീട്ടിലെത്തി 14 ദിവസം ക്വാറന്റീനിലായിരുന്നുവെന്നും അനുമോള്‍ പറയുന്നു.

മിസോറാം എന്നു കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സിലെ ചിത്രം പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച ഗോത്രവര്‍ഗക്കാരുടേതാണ്. മിസോറമിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ ഗോത്രവര്‍ഗക്കാര്‍ തന്നെയാണ്.

ലോകവും കാലവും മാറിയാലും സ്വന്തം രീതികളും ശീലങ്ങളും ആചാരങ്ങളും ഒരു കോട്ടവും തട്ടാതെ കാത്തുസൂക്ഷിക്കുന്നവരാണ്.

സുന്ദരമായ നദികളുടെയും തടാകങ്ങളുടെയും കൂടി നാടാണ് മിസോറം. ഇവിടുത്തെ ഏറ്റവും നീളമേറിയ നദികളിലൊന്നായ ത്ള്‌ലവാങ് നദി കാണേണ്ട കാഴ്ചയാണ്.

185 കിലോമീറ്ററോളം നീളമുള്ള ഇതിന്റെ കരയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മാത്രം മതി ആരെയും ഈ പ്രദേശത്തിന്റെ ആരാധകരാക്കുവാന്‍.

ഏതുസമയവും പ്രസന്നമായ കാലാവസ്ഥയാണ് മിസോറാമിന്റെ ആകര്‍ഷണം. നിരവധി ആളുകളാണ് അനുമോളു
ടെ ഓരോ വീഡിയോയും കാണുന്നത്.

Related posts

Leave a Comment