ലോക്ക് ഡൗണ്‍ കാലത്തെ കണ്ണില്ലാത്ത ക്രൂരത! ഒ​റ്റ​യ്ക്ക് ക​ഴി​ഞ്ഞി​രു​ന്ന കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള വീ​ട്ട​മ്മ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി

ഭോ​പ്പാ​ല്‍: ഫ്‌​ളാ​റ്റി​ല്‍ ഒ​റ്റ​യ്ക്ക് ക​ഴി​ഞ്ഞിരുന്ന കാ​ഴ്ച​ വൈകല്യമുള്ള വീ​ട്ട​മ്മ​യെ അ​തി​ക്ര​മി​ച്ചെ​ത്തി​യ​യാ​ള്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലാ​ണ് സം​ഭ​വം. 53കാ​രി​യാ​യ ഇ​വ​ര്‍ ബാ​ങ്ക് മാ​നേ​ജ​രാ​ണ്.

രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് രാ​ജ​സ്ഥാ​നി​ല്‍ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍ ഫ​ളാ​റ്റി​ല്‍ ഇ​വ​ര്‍ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം.

ബാ​ല്‍​ക്ക​ണി​യി​ലെ തു​റ​ന്ന് വാ​തി​ലി​ല്‍ കൂ​ടി​യാ​ണ് അക്രമി മു​റി​ക്കു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​യാ​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ പോ​ലീ​സ് വ്യാ​പി​പ്പി​ച്ചിരിക്കുകയാണ്.

Related posts

Leave a Comment