ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനുഷ്‌കാ ശര്‍മ; സിനിമാ ചിത്രീകരണത്തിനിടെ കരണ്‍ ജോഹര്‍ അപമര്യാദയായി സ്പര്‍ശിച്ചു!

karan-joharബോളിവുഡിനെ പ്രകമ്പനം കൊള്ളിക്കുന്ന വെളിപ്പെടുത്തലുമായി നടി അനുഷ്‌കാ ശര്‍മ. സിനിമാ ചിത്രീകരണത്തിനിടെ സൂപ്പര്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ തന്നോട് അപമര്യാദയായി സ്പര്‍ശിച്ചെന്നാണ് നടിയുടെ ആരോപണം. യേ ദില്‍ ഹായ് മുഷ്‌കി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കരണ്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് അനുഷ്‌ക പറയുന്നത്.

ചിത്രീകണത്തിന്റെ ഇടവേളകളില്‍ പലപ്പോഴും കരണില്‍ നിന്ന് വളരെ മോശമായായ പെരുമാറ്റമാണുണ്ടായതെന്നും ലൈംഗികാതിക്രമത്തിനു കരണിനെതിരേ പരാതി നല്‍കാന്‍ വിചാരിച്ചിരുന്നെന്നും അനുഷ്‌ക പറഞ്ഞു. എന്നാല്‍ സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് അനുഷ്‌കയോട് പ്രേമം തോന്നിയിരുന്നെന്നും അത് താന്‍ അനുഷ്‌കയോട് പറയുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു കരണിന്റെ പ്രതികരണം. അനുഷ്‌ക തെറ്റിദ്ധരിച്ചതില്‍ തനിക്ക് ദുഖമുണ്ടെന്നും കരണ്‍ പറഞ്ഞു.

Related posts