എ​ല്ലാം തു​ട​ങ്ങി​യ​ത് അ​വി​ടെവ​ച്ച്; കോഹ്ലി താമശക്കാരനും ഇന്‍റലിജന്‍റുമെന്ന് അനുഷ്ക ശർമ

വി​രാ​ട് എ​ന്‍റെ സു​ഹൃ​ത്ത് ആ​യി​രു​ന്നു. വി​രാ​ട് എ​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​ന്നി​ട്ടു​ണ്ടോ എ​ന്ന് ചോ​ദി​ച്ചാ​ല്‍ വ​ന്നി​ട്ടു​ണ്ട്. പ​ക്ഷെ, അ​തി​ന​പ്പു​റം ആ​ളു​ക​ള്‍ അ​റി​യാ​ത്ത കാ​ര്യ​മു​ണ്ട്.

ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് ഒ​രു പ​ര​സ്യം ചെ​യ്തി​രു​ന്നു. അ​വ​ന്‍ അ​ഹ​ങ്കാ​രി​യാ​ണെ​ന്ന് ക​രു​തി. ഞാ​നും അ​വ​ന്‍റെ മു​ന്നി​ല്‍ അ​ഹ​ങ്കാ​രി ആ​യി അ​ഭി​ന​യി​ച്ചു.

കാ​ര​ണം അ​വ​ന്‍ ട​ഫ് ആ​വു​ന്ന​തി​ന് മു​മ്പ് എ​നി​ക്ക് മേ​ല്‍​ക്കൈ നേ​ട​ണം എ​ന്നാ​യി​രു​ന്നു. പ​ക്ഷെ, പ​രി​ച​യ​പ്പെ​ട്ട​പ്പോ​ള്‍ കോ​ഹ്‌​ലി വ​ള​രെ ത​മാ​ശ​ക്കാ​ര​നും ഇ​ന്‍റ​ലി​ജ​ന്‍റും ആ​യി​രു​ന്നു.

അ​ത് മൂ​ന്ന് ദി​വ​സ​ത്തെ ഷൂ​ട്ട് ആ​യി​രു​ന്നു. ഇ​തി​നി​ടെ എ​ന്‍റെ പു​തി​യ വീ​ടി​ന്‍റെ ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഞാ​ന്‍ സു​ഹൃ​ത്തു​ക്ക​ളെ ക്ഷ​ണി​ച്ചു.

ഞാ​ന്‍ അ​വ​നെ​യും ക്ഷ​ണി​ച്ചു. അ​വി​ടെ​വ​ച്ചാ​ണ് എ​ല്ലാം തു​ട​ങ്ങി​യ​ത്. അ​വി​ടെ വേ​റെ​യും ആ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷെ, അ​വെ​രാ​ന്നും വാ​ര്‍​ത്ത​യി​ല്‍ വ​ന്നി​ല്ല.- അ​നു​ഷ്‌​ക ശ​ര്‍​മ

Related posts

Leave a Comment