നിയന്ത്രണം വിട്ട് പുലർച്ചെ മെ​ട്രോ തൂ​ണി​ൽ ബൈ​ക്കി​ടി​ച്ച് കയറി യുവാക്കൾക്ക് പരിക്ക്; സംഭവം നടന്ന ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല



കൊ​ച്ചി: എ​റ​ണാ​കു​ളം എ​ളം​കു​ള​ത്ത് ഇ​ന്നു പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ടു യു​വാ​ക്ക​ള്‍​ക്കു ദാ​രു​ണാ​ന്ത്യം. ക​ട​വ​ന്ത്ര കെ ​കോ​ള​നി നി​വാ​സി​ക​ളാ​യ ചാ​ത്തേ​ട​ത്ത് വേ​ണു​വി​ന്‍റെ മ​ക​ന്‍ വി​ശാ​ല്‍(25), പ​ല്ലു​മു​റ്റം സു​രേ​ന്ദ്ര​ന്‍റെ മ​ക​ന്‍ സു​മേ​ഷ്(24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് മെ​ട്രോ തൂ​ണി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ക​ട​വ​ന്ത്ര പോ​ലീ​സ് പ​റ​ഞ്ഞു. പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ര​ട് ക്ഷേ​ത്ര​ത്തി​ലെ വെ​ടി​ക്കെ​ട്ട് കാ​ണാ​ന്‍ പോ​കും​വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

സു​മേ​ഷാ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ടം​ക​ണ്ട് ഓ​ടി​ക്കൂ​ടി​യ​വ​ര്‍ ഇ​രു​വ​രെ​യും ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മെ​ട്രോ തൂ​ണി​ൽ ഇ​ടി​ച്ച​താ​കാ​മെ​ന്നാ​ണു പോ​ലീ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡ് ടെ​സ്റ്റി​നും പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നും​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment