റോഡരികിലെ  ട്രാ​ൻ​സ്ഫോ​ർ​മ​ർ കാ​ൽ​ന​ട-വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക്  ഭീഷണിയാകുന്നു

കൂ​ത്താ​ട്ടു​കു​ളം: റോ​ഡ​രി​കി​ലെ ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. എം​സി റോ​ഡി​ൽ ഗ​വ. ആ​ശു​പ​ത്രി​ക്ക് സ​മീ​പം ന​ട​പ്പാ​ത​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന കെ​എ​സ്ഇ​ബി​യു​ടെ ട്രാ​ൻ​സ്ഫോ​ർ​മ​ർ ആ​ണു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. ദി​വ​സേ​ന നി​ര​വ​ധി ആ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡ​രി​കി​ലാ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി ട്രാ​ർ​സ്ഫോ​ർ​മ​ർ നി​ൽ​ക്കു​ന്ന​ത്.

ഗ​വ. ആ​ശു​പ​ത്രി, ദേ​വ​മാ​ത ആ​ശു​പ​ത്രി, ടാ​ക്സി സ്റ്റാ​ൻ​ഡ്, സ്വ​കാ​ര്യ-​കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, കോ​ട​തി, തി​രു​കു​ടും​ബ ദേ​വാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ദി​വ​സ​വും നി​ര​വ​ധി ആ​ളു​ക​ൾ പോ​കു​ന്ന​ത് ഇ​തി​ന് മു​ന്നി​ലൂ​ടെ​യാ​ണ്. കെ​എ​സ്ടി​പി​യു​ടെ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റേ​റ്റ് ബാ​ങ്കി​ന് സ​മീ​പം ഇ​രു​ന്ന ട്രാ​ൻ​സ്ഫോ​ർ​മ​റാ​ണ് ഇ​വി​ടേ​യ്ക്കു മാ​റ്റി സ്ഥാ​പി​ച്ച​ത്.

മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​യ മേ​രി​ഗി​രി സ്കൂ​ൾ, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ, മേ​രി​ഗി​രി കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ടം​കൂ​ടി വ​രു​ന്ന​തും ഈ ​ന​ട​പ്പാ​ത​യി​ലൂ​ടെ​യാ​ണ്. മ​ഴ​യ​ത്ത് ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്നും തീ​പ്പൊ​രി വീ​ഴു​ന്ന​തും പ​തി​വാ​ണ്. ട്രാ​ൻ​സ്ഫോ​ർ​മ​ർ മാ​റ്റി സ്ഥാ​പി​ക്കു​ക​യോ ക​ന്പി​വേ​ലി നി​ർ​മി​ച്ച് സം​ര​ക്ഷി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts